ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠ ഒരുക്കങ്ങളുടെ ഭാഗമായി നടക്കുന്ന തേക്ക് മരം മുറിക്കൽ ചടങ്ങ് ഡിസംബർ 5ന് നടക്കും. തൊടുപുഴക്കു സമീപം കരിങ്കുന്നം എന്ന സ്ഥലത്തുള്ള തേക്കുമരമാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
മരം വെട്ടിയതിന് ശേഷം ഇത് ബന്ധപ്പെട്ട പൂജകൾക്കായി കേരളത്തിലെ ഒരു ക്ഷേത്രത്തിൽ ഏകദേശം മൂന്ന് മാസം മരം ശുദ്ധീകരണത്തിനായി വിധേയമാക്കിയതിനുശേഷം കപ്പൽ മാർഗം അമേരിക്കയിലേക്ക് അയക്കുന്നതാണ്.
ഈ പുണ്യചടങ്ങ് ദ്വജസ്ഥംഭ നിർമ്മാണത്തിന്റെ ആരംഭഘട്ടം ആകുന്നതോടൊപ്പം, ശ്രീ കാണിപ്പയൂർ കൃഷ്ണൻ നമ്പൂതിരിയും ശ്രീ ദിവാകരൻ നമ്പൂതിരിയും (ഗുരുവായൂർ ക്ഷേത്രത്തിലെ മുൻ മേൽശാന്തി) നൽകുന്ന ദിവ്യാനുഗ്രഹപരമായ മാർഗനിർദ്ദേശത്തിൽ നടത്തപ്പെടുന്നതുമാണ്.
ഈ അപൂർവ്വ ചരിത്ര നിമിഷത്തിൽ പങ്കുചേരുന്നതിന് എല്ലാവരുടേയും സാന്നിധ്യം ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നതായും.നിങ്ങളുടെ സാന്നിധ്യം എല്ലാവർക്കും വലിയ അനുഗ്രഹവും പിന്തുണയും ആയിരിക്കുമെന്നും അധികൃതർ പറഞ്ഞു.
തേക്ക് മരം വെട്ടുന്നതിനുമുമ്പ് ആവശ്യമായ അനുമതിയും അനുഗ്രഹവും തേടി 28-11-2025ന് നടത്തിയ ചടങ്ങിന്റെ ദൃശ്യങ്ങളാണിവ.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: രാമദാസ് കണ്ടത്ത്: (925) 487-2008, അജിത് നായർ: (832) 713-1710
Teak tree cutting ceremony for the Houston Guruvayoorappan Temple on December 5













