ട്രംപ്- മംദാനി കൂടിക്കാഴ്ച്ചയിൽ  ചാരി കോൺഗ്രസിനെ കുത്തി തരൂർ

ട്രംപ്- മംദാനി കൂടിക്കാഴ്ച്ചയിൽ  ചാരി കോൺഗ്രസിനെ കുത്തി തരൂർ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് അവസാനിച്ചാൽ  രാജ്യത്തിന്റെ പൊതു താല്‍പ്പര്യങ്ങള്‍ക്കായി പരസ്പരം സംസാരിക്കാനും സഹകരിക്കാനും കഴിയണമെന്ന പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. ട്രംപ്- മംദാനി കൂടിക്കാഴ്ചയുടെ വീഡിയോ പങ്കുവെച്ചായിരുന്നു തരൂരിന്റെ കോൺഗ്രസിനു നേർക്കുള്ള പരോക്ഷ കുത്ത് 

ന്യൂയോര്‍ക്ക് മേയര്‍ സോഹ്രാന്‍ മംദാനിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിഡിയോ സഹിതം ശശി തരൂര്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയത്.

ജനാധിപത്യം ഇങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്നു തുടങ്ങുന്ന കുറിപ്പ്ഇങ്ങനെ   തെരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ ആശയത്തിനായി ആവേശത്തോടെ പോരാടുക, എന്നാല്‍ അത് അവസാനിച്ചു.കഴിഞ്ഞാല്‍ രാജ്യത്തിന്റെ പൊതു താത്പര്യങ്ങ ള്‍ക്കായി പരസ്പരം സംസാരിക്കാനും സഹകരിക്കാനും പഠിക്കണം. ഇന്ത്യയില്‍ ഇത് കൂടുതല്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതില്‍ പങ്ക് വഹിക്കാ നാണ് ഞാന്‍ ശ്രമിക്കുന്നത്.’-ശശി തരൂര്‍ എക്‌സില്‍ കുറിച്ചു. 

ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയര്‍ തെരഞ്ഞെടുപ്പില്‍ അതിരൂക്ഷ ആരോപണ പ്രത്യാരോപണങ്ങളും വിമ ര്‍ശനങ്ങളുമാ യിരുന്നു ട്രംപും മംദാനിയും പരസ്പരം ഉന്നയിച്ചിരുന്നത്. എന്നാല്‍ മേയറായി തെരഞ്ഞടുക്കപ്പട്ട ശേഷം കഴിഞ്ഞ ദിവസം ഇരു.വരും തമ്മില്‍ നടന്ന കൂടിക്കാഴ്ച സൗഹാര്‍ദപൂര്‍ണമായിരുന്നു. ഇതിനെ പരാമര്‍ശിച്ചാണ് തരൂരിന്റെ കുറിപ്പ്. 

Tharoor attacks Congress by leaning on Trump

Share Email
Top