ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തു തെറ്റായി പ്രക്ഷേപണം നടത്തിയെന്ന ആരോപണം:  ബിബിസി ഡയറക്ടർ ജനറലും വാർത്താ മേധാവിയും  രാജിവച്ചു

ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തു തെറ്റായി പ്രക്ഷേപണം നടത്തിയെന്ന ആരോപണം:  ബിബിസി ഡയറക്ടർ ജനറലും വാർത്താ മേധാവിയും  രാജിവച്ചു

ലണ്ടൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസംഗം  എഡിറ്റ് ചെയ്തതു പ്രക്ഷേപണം നടത്തിയതിനെ തുടർന്നുളള  വിമർശനങ്ങൾക്കൊടുവിൽ  ബിബിസിയുടെ തലവൻ ഞായറാഴ്ച രാജിവച്ചു.

ഡയറക്ടർ ജനറൽ ടിം ഡേവിയും വാർത്താ മേധാവി ഡെബോറ ടർണസും  രാജി പ്രഖ്യാപിച്ചതായി ബിബിസി പത്രക്കുറിപ്പിലൂടെ അറിയിച്ചു. .

2021 ജനുവരി ആറിന്   പ്രതിഷേധക്കാർ വാഷിംഗ്ടണിലെ ക്യാപിറ്റോൾ ആക്രമിക്കുന്നതിന് മുമ്പ് ട്രംപ് നടത്തിയ പ്രസംഗം എഡിറ്റ് ചെയ്തു ഒരു തെറ്റായി ഡോക്യുമെന്ററിയിൽ ഉപയോഗിച്ച സംഭവത്തിൽ  ബിബിസി ഏറെ വിമർശനം ഏൽക്കേണ്ടി വന്നിരുന്നു.

ഒരു ബിബിസി ഡോക്യുമെന്ററിക്ക് വേണ്ടി പ്രസംഗം എഡിറ്റ് ചെയ്ത രീതി തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിമർശകർ പറഞ്ഞു, ട്രംപ് പിന്തുണക്കാർ സമാധാനപരമായി പ്രകടനം നടത്തണമെന്ന് പറഞ്ഞ ഒരു ഭാഗം വെട്ടിക്കുറച്ചു.

എന്നാൽ ബിബിസിയിൽ നിന്നും പടിയിറങ്ങുന്നത് പൂർണമായും തന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നു ഡയറക്ടർ ജനറൽ ടിം ഡേവി വ്യക്തമാക്കി. പിൻഗാമിയെ കണ്ടെത്തുന്നതിനായുള്ള നടപടികൾ ബോർഡ് വേഗത്തിൽ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഡോക്യുമെന്ററി വിവാദം താൻ സ്നേഹിക്കുന്ന  “ബിബിസിക്ക് ചില മോശം അവസ്ഥ ഉണ്ടാക്കിയതിനാൽ താൻ രാജിവയ്ക്കുകയാണെന്ന്  ബിബിസി ന്യൂസ് ആൻഡ് കറന്റ് അഫയേഴ്‌സിന്റെ സിഇഒ  ടർണസ് പറഞ്ഞു.

The BBC said that director-general Tim Davie and head of news Deborah Turness both announced their resignations on Sunday.

Share Email
LATEST
Top