‘അന്നത്തെ തീരുമാനം അന്യായം’ : മയക്കുമരുന്നു കേസില്‍ അമേരിക്കന്‍ കോടതി ശിക്ഷിച്ച മുന്‍ ഹോണ്ടുറാസ് പ്രസിഡന്റിന് മാപ്പ് നല്കുമെന്നു ട്രംപ്

‘അന്നത്തെ തീരുമാനം അന്യായം’ : മയക്കുമരുന്നു കേസില്‍ അമേരിക്കന്‍ കോടതി ശിക്ഷിച്ച മുന്‍ ഹോണ്ടുറാസ് പ്രസിഡന്റിന് മാപ്പ് നല്കുമെന്നു ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയിലേക്ക് മയക്കുമരുന്നു കടത്തു സംഭവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട മുന്‍ ഹോണ്ടുറാസ് പ്രസിഡന്റിന്റെ ശിക്ഷ ഒഴിവാക്കുമെന്നു പ്രസിഡന്റ് ട്രംപ്. യുഎസ് കോടതി കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷിക്കപ്പെട്ട മുന്‍ ഹോണ്ടുറാസ് പ്രസിഡന്റ് ജുവാന്‍ ഹെര്‍ണാണ്ടസിന് മാപ്പ് നല്കുമെന്നാണ് ട്രംപ് അറിയിച്ചത്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

ഹെര്‍ണാണ്ടസിനെതരേ മുമ്പ് സ്വീകരിച്ച നടപടി അന്യായമായിരുന്നതായും അതിനാലാണ് ഇപ്പോള്‍ മാപ്പ് നല്കാന്‍ തീരുമാനിച്ചതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു
2024 മാര്‍ച്ചിലാണ് ഹോണ്ടുറാസ് മുന്‍ പ്രസിഡന്റിനെതിരേ ന്യൂയോര്‍ക്ക് കോടതി കുറ്റക്കാരനായി വിധി പ്രസ്താവിച്ചത്. യുഎസിലേക്ക് മാരക മയക്കുമരുന്നായ കൊക്കെയിന്‍ കടത്താന്‍ ഗൂഢാലോചന നടത്തിയെന്നും തോക്കുകള്‍ കൈവശം വെച്ചെന്നും കണ്ടെത്തിയ കേസിലായിരുന്നു ഹെര്‍ണാണ്ടസിനെ കുറ്റക്കാരനായി ന്യൂയോര്‍ക്ക് കോടതി വിധി പ്രസ്താവിച്ചത്. 45 വര്‍ഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്.

ഹോണ്ടുറാസ് പൊതു തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിയായ ടിറ്റോ അസ്ഫുറയ്ക്കു പിന്തുണയും ട്രംപ് പ്രഖ്യാപിച്ചു.അസ്ഫുറ ‘ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്നയാളാണെന്നും’ വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോയ്ക്കെതിരേ നിലപാട് കൈക്കൊള്ളുന്ന വ്യക്തിയാണെന്നും ട്രംപ് പറഞ്ഞു.

വെനിസ്വേലന്‍ പ്രസിഡന്റ് മയക്കുമരുന്ന് കടത്തു സംഘത്തലവനെന്ന ആരോപണം ട്രംപ് ആവര്‍ത്തിച്ചു. മഡുറോയും അദ്ദേഹത്തിന്റെ കൂട്ടാളികളായ ‘നാര്‍ക്കോ ടെററിസ്റ്റുകളും’ വെനിസ്വേല, ക്യൂബ, നിക്കാരാഗ്വ തുടങ്ങിയ രാജ്യങ്ങളെ കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു.

‘The decision was unfair’: Trump says he will pardon former Honduran president convicted in drug case by US court

Share Email
LATEST
More Articles
Top