നവീന്‍ ബാബുവിന്റെ മരണം അന്വേഷിച്ച ഉദ്യോഗസ്ഥന്‍ സിപിഎം സ്ഥാനാര്‍ഥി

നവീന്‍ ബാബുവിന്റെ മരണം അന്വേഷിച്ച ഉദ്യോഗസ്ഥന്‍ സിപിഎം സ്ഥാനാര്‍ഥി

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി ദിവ്യയ്ക്കെതിരായ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനായ ടി.കെ. രത്നകുമാര്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. കണ്ണൂര്‍ എസിപിയായി വിരമിച്ച അദ്ദേഹം ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിലെ കോട്ടൂര്‍ വാര്‍ഡില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്.

മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് പി.പി ദിവ്യ. കേസുമായി ബന്ധപ്പെട്ട് കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷം ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് അദ്ദേഹം ജോലിയില്‍ നിന്നും വിരമിച്ചത്.

പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച അദ്ദേഹത്തിന് 2024 ഒക്ടോബര്‍ 14 ന് കണ്ണൂര്‍ കളക്ടറേറ്റില്‍ നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെയെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പിറ്റേന്ന് രാവിലെ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു.

The officer who investigated Naveen Babu's death is a CPM candidate.
Share Email
Top