ഇടതു സര്‍ക്കാരിനെ കേരള ജനത വെറുക്കുന്നു: ജനങ്ങള്‍ വിചാരണ ചെയ്യും: പ്രതിപക്ഷനേതാവ്

ഇടതു സര്‍ക്കാരിനെ കേരള ജനത വെറുക്കുന്നു: ജനങ്ങള്‍ വിചാരണ ചെയ്യും: പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഇടതു സര്‍ക്കാരിനെ കേരള ജനത വെറുക്കുന്നുവെന്നും ജനങ്ങള്‍ വിചാരണ ചെയ്യുമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. കെപിസിസി ആസ്ഥാനത്ത് യുഡിഎഫ് നേതാക്കള്‍ നടത്തിയ പത്രസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരേ രൂക്ഷമായ പ്രതികരണം നടത്തിയത്. ഈ സര്‍ക്കാരിനെ കേരളത്തിലെ ജനങ്ങള്‍ വെറുക്കുന്നു. ജനങ്ങള്‍ ഈ സര്‍ക്കാരിനെ വിചാരണ ചെയ്യും.

അന്തിമ വിചാരണയ്ക്ക മുന്നേയുള്ള വിചാരണയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടാവുക. സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ സ്ഥിതി അതിദയനീയമാണ്. സര്‍വകലാശാലകള്‍ വൈസ് ചാന്‍സലര്‍മാരില്ലാതെ അനാഥമാണ്. ലക്ഷക്കണക്കിന് കുട്ടികള്‍ പുറത്തേയ്ക്ക് പോകുന്നു. കാര്‍ഷിക മേഖലയുടെ അവസ്ഥ അതിദയനീയം. നെല്ല് സംഭരിക്കുന്നില്ല. സംഭരിച്ച നെല്ലിനു പോലും പണം നല്കുന്നില്ല.

റബര്‍ കൃഷിയുടെ തകര്‍ച്ച വ്യാപകമാണ്. പ്ലാന്റേഷനുകള്‍ പൂട്ടിക്കിടക്കുകയാണ്. മറ്റൊരു കാലത്തും കാര്‍ഷികമേഖലയില്‍ ഇതേപോലെ തകര്‍ച്ച ഉണ്ടായിട്ടില്ല. വന്യജീവി ആക്രമണത്തില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. വന്യജീവി ആക്രമണത്തില്‍ എന്തു നടപടിയാണ് വനംവകുപ്പ് എടുത്തത്.

കേരളം മുഴുവന്‍ ലഹരി ഉപയോഗം വര്‍ധിക്കുകയാണ്. ഏതു കുഗ്രാമത്തിലും ലഹരി ലഭിക്കുന്ന രീതിയില്‍ ലഹരി സംഘങ്ങള്‍ ശക്തമായി. തീരപ്രദേശത്ത് വറുതിയും പട്ടിണിയുമാണ്. മണ്ണെണ്ണയ്ക്ക് 140 രൂപയാണ് ഓപ്പണ്‍ മാര്‍ക്കറ്റില്‍. നിലവിലുള്ള 25 രൂപ സബ്‌സീഡി പോലും ഇപ്പോള്‍ നല്കുന്നില്ല. പട്ടികജാതി പട്ടികവര്‍ഗക്കാരുടെ ഭവന നിര്‍മാണം നിലച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതുവരെ അനുവദിച്ചതില്‍ 25 ശതമാനം മാത്രമാണ് ചെലവഴിച്ചത്. പ്ലാന്‍ ഫണ്ടില്‍ നിന്നും വ്യാപകവെട്ടിക്കുറവാണ്. പ്ലാന്‍ വര്‍ധിക്കുന്നില്ല.

ഉള്ള പ്ലാന്‍ തന്നെ വലിയതോതില്‍ കട്ടു ചെയ്യുകയാണ്. അപകടകരമായ നിലയില്‍ സംസ്ഥാനം ചെന്നെത്തുന്നു. തദ്ദേശ സ്ഥാപനങ്ങളെ പൂര്‍ണമായും പ്രതിസന്ധിയിലാക്കി. മാലിന്യ നിര്‍മാര്‍ജം ഫലപ്രദമാകാത്തതിനാലാണ് തെരുവു നായശല്യം അതിരൂക്ഷമായത്. സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും വെള്ളക്കെട്ടാണ്. ഒന്‍പതരക്കൊലം ഒന്നും ചെയ്യാതിരുന്നതിനു ശേഷം ഇപ്പോള്‍ ചെയ്യുമെന്നു പറഞ്ഞാല്‍ ജനങ്ങള്‍ വിശ്വസിക്കുമോ. ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ 2500 രൂപ ക്ഷേമപെന്‍ഷന്‍ നല്കുമെന്ന പ്രഖ്യാപനം ഇടതുപക്ഷം നടപ്പാക്കിയില്ല. തെരുവുനായകളുടെ വര്‍ധന 600 മടങ്ങ് വര്‍ധനയാണെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.

The people of Kerala hate the Left government: People will prosecute: Opposition leader

Share Email
Top