33,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ വിമാനത്തിന്റെ എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി

33,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ വിമാനത്തിന്റെ എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി

കൊല്‍ക്കത്ത: മുപ്പത്തിമൂവായിരം അടി ഉയരത്തില്‍ പറക്കുന്നതിനിടെ വിമാനത്തിന്റെ എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് വിമാനം അടിയന്തിര ലാന്‍ഡിംഗ് നടത്തി. മുംബൈയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പറന്ന സ്‌പൈസ് ജറ്റ് എയര്‍വേഴ്‌സ് വിമാനത്തിനാണ് സാങ്കേതിക തകരാര്‍ സംഭവിച്ചത്.

യാത്രക്കാരെല്ലാം സുരക്ഷിതരെന്നാണ് സ്‌പൈസ് ജെറ്റ് വിശദമാക്കിയിട്ടുള്ളത്. ലാന്‍ഡിംഗിന് പിന്നാലെ എമര്‍ജന്‍സി വാണിംഗ് പിന്‍വലിച്ചതായും വിമാനത്താവള അധികൃതര്‍ വിശദമാക്കി. ഇന്നലെ രാത്രിയിലാണ് സംഭവം.

എസ് ജി 670 എന്ന വിമാനത്തില്‍ യാത്രക്കാരും ക്രൂ അംഗങ്ങളും അടക്കം 188 പേരായിരുന്നു ഉണ്ടായിരുന്നത്. രാത്രി 11.38ഓടെയാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡ് ചെയ്തത്. യാത്രയ്ക്കിടെയാണ് വിമാനത്തിന്റെ എന്‍ജിനുകളിലൊന്നിന് തകരാറ് അനുഭവപ്പെട്ടത്.

The plane made an emergency landing after an engine failure while flying at an altitude of 33,000 feet.

Share Email
LATEST
More Articles
Top