ന്യൂഡല്‍ഹി: ഇന്ത്യന്‍ വോട്ടര്‍ പട്ടികയില്‍ 22 പേരുടെ ചിത്രമായി ഉള്‍പ്പെടുത്തിയത് ബ്രസീലിയന്‍ മോഡല്‍ ലാറിസ. തന്റെ ചിത്രമാണ് ഇതെന്നു ബ്രസീലിയന്‍ മോഡലായ യുവതി തന്നെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരിച്ചത്.
തന്റെ 18-ാം വയസിലുളള ചിത്രമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇത് എത്തരത്തിലാണ് ഇങ്ങനെ വന്നതെന്നു തന്നെ അത്ഭുത പ്പെടുത്തുന്നതായും യുവതി പറയുന്നു. ഈ യുവതിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെട്ട വോട്ടര്‍പട്ടിക രാഹുല്‍ ഗാന്ധി ഇന്നലെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ചതിനു പിന്നാലെയാണ് ഇന്ന് യുവതി തന്നെ തന്റെ ചിത്രമാണിതെന്നു കാട്ടി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
പോര്‍ച്ചുഗീസ് ഭാഷയിലാണ് യുവതിയുടെ പ്രതകരണം. തന്റെ ചിത്രം വോട്ടു തട്ടിപ്പിന് ഉപയോഗിച്ചത് പരിഹാസമാണെന്നു യുവതി വ്യക്തമാക്കി.ഹരിയാനയില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ വന്‍ ഗൂഢാലോചന നടന്നതായും ഒരു യുവതി 22 തവണ 10 ബൂത്തുകളിലായി വോട്ട് ചെയ്തുവെന്നും സീമ, സ്വീറ്റി, സരസ്വതി എന്നീ പേരുകളിലാണ് വോട്ട് ചെയ്തതെന്നും രാഹുല്‍ ഗാന്ധി ഇന്നലെ ആരോപണം ഉയര്‍ത്തിയിരുന്നു. രേഖകള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടായിരുന്നു രാഹുല്‍ ഇക്കാര്യം അവതരിപ്പിച്ചത്.
The question of who that young woman is has been answered: The picture included in the Indian voter list is of Brazilian model Larissa













