ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനം ആസൂത്രണം ചെയ്തത് വിദേശത്തുനിന്നെന്ന നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു. സൈനീകര്‍ ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കളാണ് ഡല്‍ഹിയില്‍ ഉപയോഗിച്ചത്. അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ സ്‌ഫോടനത്തിനായി ഉപയോഗിച്ചതായും കണ്ടെത്തി.
സ്‌ഫോടനത്തിനു മണിക്കൂറുകള്‍ക്ക മുമ്പ് ഫരീദാബാദില്‍ അറ്റ്‌റിലായവരുമായി ബന്ധമുള്ള ചാവേര്‍ ബോംബര്‍ ഡോ.മുഹമ്മദ് ഉമറാണ് ഡല്‍ഹിയില്‍ സ്‌ഫോടനം നടത്തിയത്. ഫരീദാബാലില്‍ നിന്നും 2600 കിലോഗ്രാം അമോണിയം നൈട്രേറ്റ് പിടികൂടിയിരുന്നു.ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്ത് 2,900 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെയാണ് തിങ്കളാഴ്ച വൈകുന്നേരം ഡല്‍ഹിയില്‍ സ്‌ഫോടനം നടന്നത്. അതേസമയം സ്‌ഫോടനത്തിനായി ഉപയോഗിച്ചത് ഉയര്‍ന്ന നിലവാരമുള്ള സൈനിക സ്‌ഫോടക വസ്തുക്കളാണെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്.
ഹ്യുണ്ടായ് ഐ20 കാറില്‍ ഉണ്ടായ വന്‍ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. . ഉപയോഗിച്ച സ്‌ഫോടകവസ്തുക്കളുടെ സ്വഭാവം നിര്‍ണ്ണയിക്കാന്‍ ഫോറന്‍സിക് സംഘങ്ങള്‍ 42 തെളിവുകള്‍ ശേഖരിച്ചു.
കശ്മീര്‍, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ജെയ്ഷ്-ഇ-മുഹമ്മദ്, അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് എന്നിവയുമായി ബന്ധമുള്ള വൈറ്റ്-കോളര്‍ ഭീകരവാദ മൊഡ്യൂളും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
The Red Fort blast was planned from abroad: The investigation team received crucial information













