ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ സ്‌ഫോടനം നടന്ന കാര്‍ ഇതിനു മുമ്പ് 10 ദിവസത്തോളം ഫരീദാബാദിലെ അല്‍ -ഫലാഹ് മെഡിക്കല്‍ കോളജ് കാമ്പസില്‍ പാര്‍ക്ക് ചെയ്തിരുന്നതായി അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. നവംബര്‍ 10ന് ഡോ. ഉമര്‍ നബി ആണ് കാര്‍ ഓടിച്ചുകൊണ്ടുപോയത്. ഒക്ടോബര്‍ 29 നാണ് കാര്‍ സോനു എന്ന ആളുടെ കൈയില്‍ നിന്നും വാങ്ങിയത്. അതേ ദിവസം തന്നെ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി. അവിടെ നിന്നുമാണ് കാര്‍ അല്‍-ഫലാഹ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്.
തിങ്കളാഴ്ച്ച നിരവധി സ്‌ഫോടക വസ്തുക്കളുമായി അറസ്റ്റിലായ ഡോ. മുസമ്മില്‍ ഷക്കീലിന്റെ സ്വിഫ്റ്റ് ഡിസയര്‍ കാറിന്റെ അുത്തായാണ് ഈ കാര്‍ പാര്‍ക്ക് ചെയ്തതെന്നു സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു. തുടര്‍ന്ന് നവംബര്‍ 10 ന് രാവിലെ, സ്‌ഫോടനത്തില്‍ ചാവേര്‍ ബോംബര്‍ ഡോ. ഉമര്‍ നബി പരിഭ്രാന്തിയിലാണ് കാര്‍ ഓടിച്ചുകൊണ്ടുപോയത്. വാഹനം കൊണാട്ട് പ്ലേസിലും മയൂര്‍ വിഹാറിലും കണ്ടെത്തി. അതിനു ശേഷം ചാന്ദ്നി ചൗക്കിലെ സുനേരി മസ്ജിദ് പാര്‍ക്കിംഗ് സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്ത വീഡിയോ ദൃശ്ങ്ങളും കാണാം.
വൈകുന്നേരം 3:19 ന് കാര്‍ പാര്‍ക്കിംഗ് സ്ഥലത്തേക്ക് പ്രവേശിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഉമര്‍ തന്റെ കൈ കാറിന്റെ ജനാലയില്‍ വച്ചിട്ടുണ്ട്. വൈകുന്നേരം 6:30 വരെ വാഹനം പാര്‍ക്കിംഗ് സ്ഥലത്തലത്തു തന്നെ കിടന്നു. ഈ സമയമത്രയും ഉമര്‍ കാറില്‍ നിന്നും ഇറങ്ങിയുമില്ല. തുടര്‍ന്ന് വാഹനം പതിയെ നീങ്ങുന്നു. 6:52 ഓടെ ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഗേറ്റ് നമ്പര്‍ ഒന്നിന് സമീപമുള്ള ഒരു ട്രാഫിക് സ്റ്റോപ്പില്‍ ഹ്യുണ്ടായ് ഐ 20 കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കളുടെ സാനിധ്യം കണ്ടെത്തി. എന്‍ഐഎ അന്വേഷണം രാജ്യാന്തര തലത്തിലേക്ക് വ്യാപിപ്പിച്ചു.
The Red Fort blast was planned from abroad: The investigation team received crucial information












