ന്യൂഡല്‍ഹി: ഡിസംബര്‍ ആറിന് രാജ്യ തലസ്ഥാനത്ത് ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ സ്‌ഫോടന പരമ്പര നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഏജന്‍സികള്‍. ഓരോ നഗരത്തിലും രണ്ട് പേരടങ്ങുന്ന സംഘങ്ങളായി തിരിഞ്ഞ് സ്‌ഫോടനം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും പ്രധാന നാല് നഗരങ്ങളാണ് ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് .
ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് പിന്നാലെയാണ് ഈ വിവരങ്ങള്‍ പുറത്തുവരുന്നത്. പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ നേതൃത്വത്തിലാണ് ഈ നീക്കം.
അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ഡോ. മുസമ്മില്‍, ഡോ. അഡീല്‍, ഉമര്‍, ഷഹീന്‍ എന്നിവര്‍ ചേര്‍ന്ന് ഏകദേശം 20 ലക്ഷം രൂപ പിരിച്ചെടുത്തിരുന്നു. ഈ പണം ഡല്‍ഹി സ്‌ഫോടനത്തിന് മുമ്പ് ഉമറിന് കൈമാറി യതായി സൂചനയുണ്ട്. പിന്നീട് സ്‌ഫോടകവ സ്തുക്കള്‍ തയ്യാറാ ക്കുന്ന തിനായി ഗുഡ്ഗാവ്, നൂഹ് എന്നിവിടങ്ങളില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും മൂന്ന് ലക്ഷം രൂപയുടെ 2000 കിലോയിലധികം സ്്‌ഫോടക വസ്തുക്കള്‍ വാങ്ങി.
ഉന്നത ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്കുന്ന സൂചന അനുസരിച്ച് സംശയിക്കപ്പെടുന്ന തീവ്രവാദ മൊഡ്യൂളിലെ അംഗങ്ങള്‍ ചോദ്യം ചെയ്യലില്‍ ദേശീയ തലസ്ഥാന മേഖലയില്‍ പരമ്പര സ്‌ഫോടനങ്ങള്‍ നടത്തുന്നതിന് ഘട്ടം ഘട്ടമായുള്ള പദ്ധതി തയ്യാറാക്കി. അഞ്ച് ഘട്ടങ്ങളുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ പങ്കുവെച്ചു.
The terrorists were aiming for a series of explosions: The main cities of the country were targeted













