ശബരിമലയില്‍ ഏകോപനങ്ങള്‍ ഒന്നുമില്ലേ: രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ശബരിമലയില്‍ ഏകോപനങ്ങള്‍ ഒന്നുമില്ലേ: രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ നിലവിലെ ക്രമീകരണങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചും രൂക്ഷ വിമര്‍ശനം ഉന്നയിച്ചും ഹൈക്കോടതി. കഴിഞ്ഞ ദിവസം ഉണ്ടായ തിക്കിലും തിരക്കിലും ഭക്തര്‍ക്ക് അനുഭവപ്പെട്ട ബുദ്ധിമുട്ടില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.ഇന്ന് വിഷയം പരിഗണിച്ച കോടതി പറഞ്ഞതൊന്നും നടന്നില്ലല്ലോയെന്ന് ചോദിച്ചു.

ശബരിമല മുന്നൊരുക്കളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറുമാസമായി കൂടിയാലോചനകള്‍ നടക്കുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തു നിന്നും ഏകോപനം ഇല്ലാതെ പോയി എന്നതിന് തെളിവാണ് ഇന്നലെയുണ്ടായ വന്‍ തിരക്ക്.
മാസങ്ങള്‍ക്ക് മുമ്പേ തുടങ്ങേണ്ട ഏകോപനം അവസാന നാളുകളില്‍ തുടങ്ങിയതാണ് ഈ വീഴ്ചയ്ക്ക് കാരണം.ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് കൃത്യമായ വിലയിരുത്തലുകള്‍ നടത്തിയെന്നു ബോര്‍ഡ് വ്യക്തമായ വിലയിരുത്തലുകള്‍ നടത്തിയെന്നു പറഞ്ഞിട്ടും എന്തുകൊണ്ടാണ് ഇത്തരം വീഴ്ചകളുണ്ടാകുന്നതെന്നും കോടതി ചോദിച്ചു.

4,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നിടത്ത് 20,000 പേരെ എന്തിനാണ് തിരികി കയറ്റാന്‍ ശ്രമിക്കുന്നതെന്നും സന്നിധാനത്ത് എത്രപേരെ ഉള്‍ക്കൊള്ളാനാകുമെന്നത് സംബന്ധിച്ച് ശാസ്ത്രീയമായ വ്യക്തത വരുത്തണമെന്ും അതിന്റെ അടിസ്ഥാനത്തിലാകണം ആളുകളെ കയറ്റി വിടേണ്ടതെന്നും കോടതി പറഞ്ഞു. സ്ഥലപരിമിതി യാഥാര്‍ത്ഥ്യമാണ്. അതുള്‍ക്കൊണ്ടുകൊണ്ടുള്ള ശാസ്ത്രീയ സമീപനം സ്വീകരിക്കേണ്ടതുണ്ട്. പൊലീസിനെക്കൊണ്ടു മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളല്ല ഇതെന്നും കോടതി ചൂണ്ടിക്കാട്ടി.

There is no coordination in Sabarimala: High Court strongly criticizes

Share Email
Top