സ്വീഡനില്‍ കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഡബിള്‍ ഡക്കര്‍ ബസ് ഇടിച്ചുകയറി മൂന്നു പേര്‍ മരണപ്പെട്ടു

സ്വീഡനില്‍ കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഡബിള്‍ ഡക്കര്‍ ബസ് ഇടിച്ചുകയറി മൂന്നു പേര്‍ മരണപ്പെട്ടു

സ്റ്റോക്‌ഹോം : സ്വീഡനിലെ സ്റ്റോക്കോമില്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഡബിള്‍ ഡക്കര്‍ ബസ് ഇടിച്ചുകയറി.മൂന്നു പേര്‍ മരിച്ചു. മറ്റു മൂന്നു പേര്‍ക്കു പരുക്കേറ്റതായി സ്റ്റോക്‌ഹോം രക്ഷാപ്രവര്‍ത്തന വിഭാഗം വക്താവ് പറഞ്ഞു. അപകടസമയത്ത് ബസില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും യാത്രക്കാര്‍ ഇല്ലെന്നുമാണ് പ്രഥമീക വിവരം.

റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സര്‍വകലാശാലയുടെ സമീപമാണ് അപകടമുണ്ടായത്. പോലീസും അഗ്നിശമന സേനയും സംയുക്തമായി രക്ഷാ പ്രവര്‍ത്തനം നടത്തി. അപകട കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി സ്വീഡിഷ് പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്സന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് ബസ് ഡ്രൈവറെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു. ബസ് മനപൂര്‍വം ആള്‍ക്കൂട്ടത്തിലേക്കു വാഹനം ഇടിച്ചുകയറ്റിയതാണോ എന്നതു സംബന്ധിച്ച് വിവരമൊന്നും ലഭ്യമല്ലെന്നും പൊലീസ് അറിയിച്ചു.

Three killed as bus crashes into waiting area in Sweden

Share Email
LATEST
More Articles
Top