തിരുവനന്തപുരം: ഇന്ന് കേരളപ്പിറവിദിനാഘോഷം. മലയാളനാട് 69 ന്റെ നിറവില്‍. വിവിധ പരിപാടികളോടെയാണ് കേരളപ്പിറവിദിനാഘോഷം നടത്തുന്നത്. 1956 നവംബറിലാണ് കേരള സംസ്ഥാനം രൂപീകൃതമായത്. മലയാള നാടിന്റെ പിറവിദിനാഘോഷം കേരളത്തിനകത്തും വിദേശരാജ്യങ്ങളിലുമെല്ലാം വിപുലമായ രീതിയിലാണ് ആഘോഷിക്കുന്നത്.
സ്‌കൂളുകളിലും കോളജുകളിലും ഓഫീസുകളിലുമെല്ലാം മലയാളികളുടെ തനതു വേഷമായ മുണ്ടും ഷര്‍ട്ടും സാരിയുമൊക്കെ ഉടുത്താവും എല്ലാവരും ഇന്ന് എത്തുക. പ്രാദേശീകമായി പലയിടങ്ങളിലും ക്ലബ്ബുകളുടെ നേതൃത്വത്തില്‍ വിവിധ ആഘോഷങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്പിലുമെല്ലാം കേരളപ്പിറവി ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധമായ ആഘോഷങ്ങളോടെയാണ് കേരളപ്പിറവി സംഘടിപ്പിക്കുന്നത്. അതിദാരിദ്ര്യമുക്ത കേരള പ്രഖ്യാപനം നടത്തിയാണ്. ഇന്ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് പരിപാടി നടക്കും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം അതിദാരിദ്ര്യം ഇല്ലായ്മ ചെയ്തതായി പ്രഖ്യാപിക്കുന്നത്.
69 വര്‍ഷത്തിനിടെ കേരളം കൈവരിച്ച നേട്ടങ്ങള്‍ ഏറെയാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഒരു പടി മുന്നിലാണ് കേരളം.രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഒരു പടി മുന്നിലാണ് കേരളം.
Today’s Kerala Piravi: The Malayalam Nation in the 69th Year













