ന്യൂഡല്‍ഹി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ജ്യോതി ബാബുവിന് ജാമ്യം നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. കൂടാതെ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന പ്രതിയുടെ ആവശ്യവും സുപ്രീംകോടതി പരിഗണിച്ചില്ല.ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജ്യോതിബാബു ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികളുടെ ജാമ്യ അപേക്ഷയെ എതിര്‍ത്തുകൊണ്ട് ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും എംഎല്‍എയുമായ കെ.കെ രമ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് അപകടകരവും മനോവീര്യം കെടുത്തുന്നതുമായ സന്ദേശം നല്‍കുമെന്നുമാണ് സത്യവാങ്മൂലത്തില്‍ രമ ചൂണ്ടിക്കാട്ടിയത്.
ഹൈക്കോടതി ശിക്ഷിച്ച പ്രതിയാണെന്നായിരുന്നു സുപ്രീംകോടതിയുടെ നീരിക്ഷണം. എന്നാല്‍ രേഖകള്‍ പരിശോധിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കാമെന്നാണ് കോടതി അറിയിച്ചത്.
TP Chandrasekharan murder case: Supreme Court says accused Jyothi Babu cannot be granted bail











