മുംബൈ: അമേരിക്കയുമായും യൂറോപ്യന്‍ യൂണിയനുമായുമുള്ള വ്യാപാര കരാറുകള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അതിവേഗം പുരോഗമിക്കുന്നതായി ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍. മുംബൈയില്‍ ഒരു ചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
യുഎസുമായും യൂറോപ്യന്‍ യൂണിയനുമായുമുള്ള വ്യാപാര കരാറുകള്‍ അന്തിമമാക്കാനുള്ള ശ്രമങ്ങള്‍ക്ക്് കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അന്തിമ ഫലത്തിനായി ഇന്ത്യ കാത്തിരിക്കുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ പ്രധാന ലക്ഷ്യം സ്വയംപര്യാപ്തത എന്നതാണ്. എന്നാല്‍ അതിന്റെ പേരില്‍ രാജ്യത്തിന്റെ വാതിലുകള്‍ അടച്ചിടുന്നു എന്നു കരുതരുത്. ആഭ്യന്തര വളര്‍ച്ച നേടുന്നതോടൊപ്പം ആഗോള തലത്തില്‍ വ്യാപാര രംഗത്തിലും വിതരണ ശൃംഖലകളിലും ആഴത്തിലുള്ള ബന്ധം തുടരാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ധനകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Trade deal with US and EU: Negotiations are going on at a fast pace, says Minister Nirmala Sitharaman










