ബെയ്‌ജിങ് : ചൈനയിൽ പരീക്ഷണ ഓട്ടം നടത്തിയ ട്രെയിൻ ഇടിച്ച് 11 ജീവനക്കാർ ക്ക് ദാരുണാന്ത്യം യുനാൻ പ്രവിശ്യയിലെ കുന്മിങ് പട്ടണത്തിലാണ് അപകടം സംഭ വിച്ചത്.
പരീക്ഷണയോട്ടം നടത്തുകയായിരുന്ന ട്രെയിൻ ഇടിച്ച് 11 റെയിൽവേ ജീവനക്കാർ തത്ക്ഷണം മരിക്കുകയും രണ്ട് ജീവനക്കാർക്ക് പരുക്കേൽക്കുകയും ചെയ്തു. ഭൂചലനങ്ങൾ രേഖപ്പെടു ത്തുന്നതിനായി സ്‌ഥാപിച്ച ഉപകരണങ്ങളുടെ പ്രവർത്തനം പരീക്ഷിക്കുന്നതിനായാണ് ട്രെയിൻ ഓടിച്ച ത്. ഈ ട്രെയിൻ കുന്മിങ് പട്ടണത്തി നരികി ലെ ട്രാക്കിൽ വച്ച് നിർമാണത്തൊ ഴിലാളികളെ ഇടിക്കുകയായിരുന്നു.
വളഞ്ഞ ട്രാക്ക് ആയതിനാൽ ട്രെയിൻ എത്തിയത് തൊഴിലാളികളുടെ ശ്രദ്ധയിൽ പെട്ടില്ല. വേഗത്തിൽ വന്ന ട്രയിനിന് അടിയിൽ പെടുകയായിരുന്നു തൊഴിലാളികൾ.
Train Accident in China e 11 railway workers death













