കളമശ്ശേരിയിൽ ട്രെയിൻ എഞ്ചിൻ പാളം തെറ്റി; കൊച്ചി-തൃശ്ശൂർ റൂട്ടിൽ ഗതാഗത സ്തംഭനം, നിരവധി ട്രെയിനുകൾ വൈകി

കളമശ്ശേരിയിൽ ട്രെയിൻ എഞ്ചിൻ പാളം തെറ്റി; കൊച്ചി-തൃശ്ശൂർ റൂട്ടിൽ ഗതാഗത സ്തംഭനം, നിരവധി ട്രെയിനുകൾ വൈകി
Share Email

കൊച്ചി: കളമശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം ഗുഡ്‌സ് ട്രെയിനിന്റെ എഞ്ചിൻ പാളം തെറ്റിയതിനെ തുടർന്ന് കൊച്ചി-തൃശ്ശൂർ റൂട്ടിലെ ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.

പാളം തെറ്റിയതിനെ തുടർന്ന് ഈ റൂട്ടിലൂടെയുള്ള നിരവധി ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഇത് സൃഷ്ടിച്ചത്.

റെയിൽവേ ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തി പാളം തെറ്റിയ എഞ്ചിൻ ട്രാക്കിലേക്ക് തിരികെ കയറ്റാനുള്ള അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുകയാണ്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി എത്രയും വേഗം ഗതാഗതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അധികൃതർ. എന്നാൽ, ഗതാഗതം പൂർണ്ണമായി പുനഃസ്ഥാപിക്കാൻ സമയമെടുക്കുമെന്നാണ് സൂചന.

Share Email
Top