തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽ.ഡി.എഫ്; പട്ടികയിൽ ആര്യ രാജേന്ദ്രനില്ല; കളത്തിലിറങ്ങുക കെ. ശ്രീകുമാർ ഉൾപ്പെടെ പ്രമുഖർ

തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽ.ഡി.എഫ്; പട്ടികയിൽ ആര്യ രാജേന്ദ്രനില്ല; കളത്തിലിറങ്ങുക കെ. ശ്രീകുമാർ ഉൾപ്പെടെ പ്രമുഖർ

തിരുവനന്തപുരം: കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ മത്സരചിത്രം വ്യക്തമാക്കിക്കൊണ്ട് എൽ.ഡി.എഫ്. സ്ഥാനാർത്ഥികളെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി പ്രഖ്യാപിച്ചു. ആകെ 101 വാർഡുകളുള്ള കോർപ്പറേഷനിൽ 93 സ്ഥാനാർത്ഥികളെയാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. ബാക്കിയുള്ള 8 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഘടകകക്ഷികളുമായി ചർച്ച ചെയ്ത ശേഷം ഉടൻ പ്രഖ്യാപിക്കുമെന്നും വി. ജോയി അറിയിച്ചു.

പാർട്ടി അടിസ്ഥാനത്തിലുള്ള സീറ്റുകൾ:

  • സി.പി.ഐ.എം: 70
  • സി.പി.ഐ: 17
  • കേരള കോൺഗ്രസ് (എം): 3
  • ആർ.ജെ.ഡി: 3
  • ജെ.ഡി.എസ്: 2
  • ഐ.എൻ.എൽ: 1
  • എൻ.സി.പി: 1
  • കേരള കോൺഗ്രസ് (ബി): 1
  • ജനാധിപത്യ കേരള കോൺഗ്രസ്: 1
  • ജെ.എസ്.എസ്: 1
  • കോൺഗ്രസ് (എസ്): 1

പ്രമുഖ സ്ഥാനാർത്ഥികളും പ്രത്യേകതകളും:

നിലവിലെ മേയർ ആര്യ രാജേന്ദ്രൻ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല.

ഡെപ്യൂട്ടി മേയർ പി.കെ. രാജുവിന്റെ മകൾ തൃപ്തി രാജു പട്ടം വാർഡിൽ നിന്ന് മത്സരിക്കും.

സി.പി.ഐ.എം. ജില്ലാ കമ്മിറ്റി അംഗം ആർ.പി. ശിവജി (പുന്നയ്ക്കാമുഗൾ), മുൻ മേയർ കെ. ശ്രീകുമാർ (ചാക്ക), ശിശുക്ഷേമ സമിതി മുൻ അധ്യക്ഷൻ എസ്.പി. ദീപക് എന്നിവരാണ് സി.പി.ഐ.എം.മിലെ പ്രമുഖർ.

വഞ്ചിയൂർ ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു വഞ്ചിയൂരിൽ മത്സരിക്കും.

മാധ്യമ പ്രവർത്തകയായ അഡ്വക്കേറ്റ് പാർവതി ഗൗരീശപട്ടണത്ത് നിന്ന് ജനവിധി തേടും.

ഡി.വൈ.എഫ്.ഐ. ജില്ലാ ട്രഷറർ എസ്. ശ്യാമ കേശവദാസപുരത്ത് മത്സരിക്കും.

30 വയസ്സിൽ താഴെയുള്ള 13 പേർ പട്ടികയിലുണ്ട്. ഇതിൽ 24 വയസ്സുള്ള മേഘ്നയാണ് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി. (അലത്തറ വാർഡ്).

Share Email
Top