ഡമോക്രാറ്റുകള്‍ സൈനീകരോട് നടത്തിയ ആഹ്വാനം വധശിക്ഷ ലഭിക്കാവുന്ന രാജ്യദ്രോഹമെന്ന് ട്രംപ്

ഡമോക്രാറ്റുകള്‍ സൈനീകരോട് നടത്തിയ ആഹ്വാനം വധശിക്ഷ ലഭിക്കാവുന്ന രാജ്യദ്രോഹമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: സൈനികരോട് ഡമോക്രാറ്റുകള്‍ നടത്തിയ ആഹ്വാനം വധശിക്ഷ ലഭിക്കാവുന്ന രാജ്യദ്രോഹമെന്നു പ്രസിഡന്റ് ട്രംപ്. ട്രംപ് ഭരണകൂടത്തിന്റെ നിയമവിരുദ്ധമായ ഉത്തരവുകള്‍ നിരസിക്കണമെന്ന് ആഹ്വാനം ചെയ്ത് ഡമോക്രാറ്റുകള്‍ പുറത്തുവിട്ട വീഡിയോ സന്ദേശത്തിനെതിരേയാണ് ട്രംപ് രൂക്ഷമായ പ്രതികരണം നടത്തിയത്. ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത ലേഖനത്തില്‍ ഡമോക്രാറ്റുകളെ അതിരൂക്ഷമായാണ് ട്രംപ് വിമര്‍ശിച്ചത്.

വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ ചെയ്തിരിക്കുന്നത്. ഇവരെ അറസ്റ്റ് ചെയ്തു വിചാരണ ചെയ്യണമെന്നും ട്രംപ് ആവശ്യപ്പെട്ടു. രാജ്യത്തിനെതിരേയാണ് ഇവര്‍ പെരുമാറിയത്. ഇത്തരമൊരു സ്ഥിതി ഇനി അനുവദിക്കാന്‍ പാടില്ല. ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇത് രാജ്യത്തിന് അപകടമാണെന്നും ഇത്തരത്തിലുള്ള വാക്കുകള്‍ ഇനി ഉണ്ടാവാന്‍ പാടില്ലെന്നും ട്രംപ് മറ്റൊരു പോസ്റ്റില്‍ കുറിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച്ച ഡമോക്രാറ്റ് സെനറ്റര്‍മാരായ എലിസ സ്ലോട്ട്കിന്‍, മാര്‍ക്ക് കെല്ലി ഉള്‍പ്പെടെ ഏഴു പേരുടെ വീഡിയോയാണ് പുറത്തിറങ്ങിയത്. സൈനീകര്‍ക്കായി പുറത്തിറക്കിയ വീഡിയോയില്‍ ട്രംപ് ഭരണകൂടത്തിന്റെ നിയമവിരുദ്ധമായ ഉത്തരവുകള്‍ നിരസിക്കണമെന്ന്് മാര്‍ക്ക് കെല്ലി പറയുന്നുണ്ട്. ഇതിനെതിരേയാണ് ട്രംപ് രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തു വന്നത്.

.Trump accuses Democrats of ‘seditious behavior, punishable by death,’ for urging military to ignore illegal orders

Share Email
LATEST
More Articles
Top