വാഷിംഗ്ടണ്‍: പഹല്‍ഗാംഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനു നേര്‍ക്ക് നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്നു ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യന്‍ വംശജനും നിയുക്ത ന്യൂയോര്‍ക്ക് മേയറുമായ സൊഹ്‌റാന്‍ മംദാനിയുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന് ട്രംപ് ആവര്‍ത്തിച്ചത്.
വെള്ളിയാഴ്ചയാണ് മംദാനി വൈറ്റ്ഹൗസിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്. ഏപ്രില്‍ 22ന് കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് മേയ് 7ന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ വഴി തിരിച്ചടി നല്‍കിയിരുന്നു. മേയ് 10ന് താന്‍ ഇടപെട്ട് യുദ്ധം അവസാനിപ്പിച്ചുവെന്ന് സമൂഹമാധ്യമത്തിലൂടെ ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്റെ ഇടപെടലുണ്ടായെന്ന വാദം ഇന്ത്യ പലവട്ടം തള്ളിക്കളഞ്ഞതാണ്.
350 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതിനുശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ തന്നെ ഫോണില്‍ വിളിച്ചതായും ഇതിനുശേഷമാണ് യുദ്ധം അവസാനിപ്പിച്ചതെന്നും കഴിഞ്ഞ ദിവസം ട്രംപ് അവകാശപ്പെട്ടിരുന്നു. ഇക്കാര്യം തന്നെയാണ് സൊഹ്‌റാന്‍ മംദാനിയുമായുള്ള കൂടിക്കാഴ്ച്ചയിലും ട്രംപ് ആവര്‍ത്തിച്ചത്.
മംദാനിക്കും തനിക്കും ന്യൂയോര്‍ക്ക് സിറ്റിയുടെ കാര്യത്തില്‍ ഒരേനിലപാടാണെന്നു പറഞ്ഞ ട്രംപ് കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാനും പാര്‍പ്പിട പ്രശ്‌നത്തിന് പരിഹാരം കാണാനും മംദാനിക്ക് ആഗ്രഹമുണ്ടെന്നും അതിന് പിന്തുണ നല്‍കുമെന്നും വ്യക്തമാക്കി.
Trump also told Mandani: He was the one who ended the India-Pakistan war













