ജോ ബൈഡന്റെ ഓട്ടോപെന്‍ ഫയലുകള്‍ ട്രംപ് അസാധുവാക്കി; ബൈഡനു മറവിരോഗിയെന്ന അധിക്ഷേപവും

ജോ ബൈഡന്റെ ഓട്ടോപെന്‍ ഫയലുകള്‍ ട്രംപ് അസാധുവാക്കി; ബൈഡനു മറവിരോഗിയെന്ന അധിക്ഷേപവും

വാഷിംഗ്ടണ്‍: മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഓട്ടോ പെന്‍ ഉപയോഗിച്ച് ഒപ്പുവെച്ച ഫയലുകളെല്ലാം അസാധുവാക്കി പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടു. വെറ്റ് ഹൗസിനു സമീപം നാഷണല്‍ ഗാര്‍ഡുകള്‍ക്കു നേരെയുണ്ടായ വെടി വെപ്പിന്റെ പശ്ചാത്തലത്തില്‍ ബൈഡന്റെ കാലത്തെ കുടിയേറ്റനയങ്ങളാണ് അമേരിക്കയിലെ ജീവിതാന്തരീക്ഷം വഷളാക്കിയതെന്ന് ട്രംപ് ആരോപിച്ചതിനു പിന്നാലെയാണ് ഈ നടപടി.

എന്നാല്‍ ഇത്തരത്തിലൊരു ഉത്തരവ് നിലനില്ക്കുമോ എന്ന ചോദ്യം ശക്തമായി. മറവിരോഗിയായിരുന്നു ബൈഡന്‍ എന്നു പറഞ്ഞാണ്‌ബൈഡന്‍ ഓട്ടോപെന്‍ ഉപയോഗിച്ച് ഒപ്പുവെച്ചിരുന്ന എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളും ഉത്തരവുകളും ട്രംപ് റദ്ദാക്കിയത്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത് ബൈഡന്‍ ഒപ്പിട്ട രേഖകളിലെ 92 ശതമാനവും ഓട്ടോപെന്‍ ഉപയോഗിച്ച് ഒപ്പിട്ടിട്ടുള്ളതാണെന്നും ട്രംപ് കുറ്റപ്പെടുത്തി.

ബൈഡന്റെ ഓട്ടോപ്പെന്‍ ഉത്തരവുകള്‍ക്ക് ഇനി നിയമസാധുതയോ പ്രാബല്യമോ ഉണ്ടായിരിക്കുന്നതല്ലെന്നും ട്രംപ് സമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. ഒരു വ്യക്തിയുടെ ഒപ്പ് ആധികാരികമായി പകര്‍ത്താന്‍ ഉപയോഗിക്കുന്ന സൈനിംഗ് മെഷീന്‍ അഥവാ് ഓട്ടോപെന്‍ (സൈനിങ് മഷീന്‍). പ്രസിഡന്റുമാര്‍ ഇതുപയോഗിക്കുന്നത് പതിവാണ്. െൈബഡന്‍ ഇത് ഉപയോഗിച്ചത് ഓര്‍മക്കുറവിലായതിനാലും വൈറ്റ് ഹൗസിന്റെ നിയന്ത്രണം അദ്ദേഹത്തിനായിരുന്നില്ല എന്നും തെളിയിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു.

Trump invalidates Joe Biden’s AutoPen files; Biden is also accused of being amnesiac

Share Email
LATEST
More Articles
Top