ട്രംപ് – മംദാനി ഏറ്റുമുട്ടലിന് ഇടവേള: ന്യൂയോർക്ക് ഗുണകരമായ കാര്യങ്ങളിൽ ചർച്ച നടത്തി ധാരണയിൽ എത്തുമെന്ന് ട്രംപ് 

ട്രംപ് – മംദാനി ഏറ്റുമുട്ടലിന് ഇടവേള: ന്യൂയോർക്ക് ഗുണകരമായ കാര്യങ്ങളിൽ ചർച്ച നടത്തി ധാരണയിൽ എത്തുമെന്ന് ട്രംപ് 

വാഷിങ്ടൻ : ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനിയുമായുളള ഏറ്റുമുട്ടലിന് ഇടവേള പ്രഖ്യാപിച്ചു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂയോർക്കിന്റെ നന്മയ്ക്കായുളള  കാര്യങ്ങളിൽ ചർച്ച നടത്തി ധാരണയി ലെത്തുമെന്നു  ട്രംപ് തന്നെയാണ് വ്യക്തമാക്കിയത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

ന്യൂയോർക്കിന് എല്ലാം നല്ലതായി വരുന്നത് കാണാൻ  ആഗ്രഹിക്കുന്നു. ട്രംപ് -മംദാനി കൂടിക്കാഴ്‌ച  വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റും സ്ഥിരീകരിച്ചു  കൂടിക്കാഴ്ച തീയതി പിന്നീട് അറിയിക്കുമെന്നും ലീവിറ്റ് പറഞ്ഞു.

ന്യൂയോർക്കിന്റെ നല്ലതിന് വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന്  മംദാനിയുടെ ഓഫിസും  അറിയിച്ചു. മംദാനിയെ കമ്യൂണിസ്റ്റെന്നു മുമ്പ് വിശേഷിപ്പിച്ച ട്രംപ് മംദാനി  തിരഞ്ഞെടുക്കപ്പെടുന്നത്. ന്യൂയോർക്കിനു നാശമാണെന്നും ഫെഡറൽ സഹായം നിഷേധിക്കുമെന്നും യുഗാണ്ടയിൽ ജനിച്ച് യുഎസ് പൗരനായ മംദാനിയെ നാട്ടിലേക്കു തിരിച്ചയയ്ക്കുമെന്നും ട്രംപ് മുമ്പ്‌ വിമർശനം ഉന്നയിച്ചിരുന്നു.

Trump-Mandani clash takes a break:trump says New York will discuss positive issues and reach an agreement

Share Email
Top