താരിഫ് വരുമാനത്തില്‍ നിന്ന് അമേരിക്കന്‍ പൗരന്‍മാര്‍ക്ക് 2,000 ഡോളര്‍ വീതം ലാഭവിഹിതം നല്കുമെന്ന പ്രഖ്യാപനം ആവര്‍ത്തിച്ച് ട്രംപ്

താരിഫ് വരുമാനത്തില്‍ നിന്ന് അമേരിക്കന്‍ പൗരന്‍മാര്‍ക്ക് 2,000 ഡോളര്‍ വീതം ലാഭവിഹിതം നല്കുമെന്ന പ്രഖ്യാപനം ആവര്‍ത്തിച്ച് ട്രംപ്

വാഷിംഗടണ്‍: അമേരിക്കയ്ക്ക് ലഭിക്കുന്ന താരിഫ് വരുമാനത്തില്‍ നിന്നുള്ള ലാഭത്തിന്റെ വിഹിതം പൗരന്‍മാര്‍ക്ക് നല്കുമെന്ന പ്രഖ്യാപനം ആവര്‍ത്തിച്ച് ട്രംപ്. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കലിയെ സമ്പന്നര്‍ ഒഴികെയുള്ള എല്ലാവര്‍ക്കും കുറഞ്ഞത് 2,000 ഡോളര്‍ ലാഭവിതിഹം നല്‍കുമെന്ന് ട്രംപ് അറിയിച്ചു.

സര്‍ക്കാരിന്റെ താരിഫ് നയങ്ങളുടെ ഫലമായി രാജ്യത്തിന്റെ സമ്പത്ത് വര്‍ധിച്ചെന്നും ട്രംപ് വ്യക്തമാക്കി.താരിഫുകള്‍ക്കെതിരെ സംസാരിക്കുന്നവര്‍ വിഡ്ഡികളാണെന്നു പറഞ്ഞ ട്രംപ് അമേരിക്ക ഇപ്പോള്‍ ലോകത്തിലെ ഏറ്റവും സമ്പന്നവും ബഹുമാനിക്കപ്പെടുന്നതുമായ സ്ഥിതിയിലാണെന്നും പറഞ്ഞു.

അമേരിക്ക ട്രില്യണ്‍ കണക്കിന് ഡോളര്‍ സമ്പാദിക്കുന്നു. അമേരിക്കയില്‍ റിക്കാര്‍ഡ് നിക്ഷേപം നടക്കുന്നു, എല്ലായിടത്തും ഫാക്ടറികള്‍ ഉയരുന്നു. ഉയര്‍ന്ന വരുമാനം ഉള്ളവരെ ഒഴിവാക്കി, എല്ലാവര്‍ക്കും കുറഞ്ഞത് 2000 ഡോളര്‍ വീതം ലാഭവിഹിതം നല്കുമെന്നും ട്രംപ് വ്യക്തമാക്കി

Trump reiterates promise to give $2,000 to American citizens from tariff revenue

Share Email
Top