swayamvara
pulimoottil

കമ്യൂണിസ്റ്റായ മംദാനി വിജയിച്ചാല്‍ ന്യൂയോര്‍ക്കിനു ഫണ്ട് നല്കില്ല: ഭീഷണിയുമായി ട്രംപ്

കമ്യൂണിസ്റ്റായ മംദാനി വിജയിച്ചാല്‍ ന്യൂയോര്‍ക്കിനു ഫണ്ട് നല്കില്ല: ഭീഷണിയുമായി ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയുടെ സാമ്പത്തീക തലസ്ഥാനമായ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പ് ഇന്നു നടക്കാനിരിക്കെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിക്കെതിരേ രൂക്ഷ പ്രതികരണവുമായി പ്രസിഡന്റ് ട്രംപ്. ഡമോക്രാറ്റ് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയിച്ചാല്‍ ന്യൂയോര്‍ക്കിനുളള ഫണ്ടിന ്തടയിടുമെന്ന പ്രഖ്യാപനമാണ് ട്രംപ് നടത്തിയിരിക്കുന്നത്. ഇന്നു നടക്കുന്ന ന്യൂയോര്‍ക്ക് സിറ്റി മേയര്‍ , വിര്‍ജീനിയ, ന്യൂജേഴ്സി ഗവര്‍ണര്‍ തെരഞ്ഞെടുപ്പുകള്‍ ട്രംപിനും ഡമോക്രാറ്റിനും ഒരേപോലെ നിര്‍ണായകമാണഅ. ത്രികോണ പോരാട്ടം നടക്കുന്ന ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പ് ഏറെ പ്രാധാന്യവുമാണ്.

അഭിപ്രായ സര്‍വേകളില്‍ മേല്‍ക്കൈ നേടിയ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി പ്രചാരണത്തിലും ഏറെ മുന്നിലാണ്. മംദാനി വിജയിച്ചാല്‍ ് ട്രംപിനാകും ഏറ്റവും വലിയ തിരിച്ചടി. മംദാനി കമ്യൂണിസ്റ്റാണെന്ന പരാമര്‍ശമാണ് പ്രസിഡന്റ് ട്രംപ് തുടര്‍ച്ചയായി ഉന്നയിക്കുന്നത്. എന്നാല്‍ ട്രംപിന്റെ ആരോപണം മംദാനി തന്നെ പലപ്പോഴും തള്ളിയിട്ടുണ്ട്. താനൊരു ജനാധിപത്യ സോഷ്യലിസ്റ്റാണെന്നാണ് അദ്ദേഹത്തിന്റെനിലപാട്.

ന്യൂയോര്‍ക്ക് മുന്‍ ഗവര്‍ണറും ഡെമോക്രാറ്റുമായിരുന്ന ആന്‍ഡ്രൂ ക്യൂമോ സ്വതന്ത്രനായും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ കര്‍ട്ടിസ് സ്ലിവയുമാണ മത്സര രംഗത്തുള്ള മറ്റുള്ളവര്‍. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി വിജയസാധ്യത മങ്ങിയ പശ്ചാത്തലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ആന്‍ഡ്രൂ ക്യൂമോയ്ക്കുവേണ്ടിയാണ് ട്രംപ് വാദിക്കുന്നത്. ഒരു മോശം ഡെമോക്രാറ്റും ഒരു കമ്യൂണിസ്റ്റും മത്സരിച്ചാല്‍, താന്‍ എപ്പോഴും മോശം ഡെമോക്രാറ്റിനെ തെരഞ്ഞെടുക്കുമെന്നാണ് ട്രംപിന്റെ വിശദീകരണം. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഉണ്ടായിരിക്കെ സ്വതന്ത്രന് പിന്തുണ പ്രഖ്യാപിച്ച ട്രംപിന്റെ നിലപാടും ചര്‍ച്ചയായി.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ കര്‍ട്ടിസ് സ്ലിവയ്ക്ക് വോട്ടുചെയ്യുന്നത് മംദാനിക്ക് വോട്ടുചെയ്യുന്നതിന് തുല്യമാണെന്നാണ് ട്രംപിന്റെ പക്ഷം.ന്യൂജേഴ്സി ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍, ഡെമോക്രാറ്റിക് പാര്‍ട്ടിക്കായി മിഖി ഷെറിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കായി ജാക്ക് സിയാറ്ററേലിയുമാണ് മത്സരിക്കുന്നത്.
Trump threatens to withhold funding to New York if communist Mandani wins

Share Email
LATEST excelnclexrn
More Articles
Top