ട്രംപ്- മംദാനി നിര്‍ണായക കൂടിക്കാഴ്ച്ച നാളെ വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍

ട്രംപ്- മംദാനി നിര്‍ണായക കൂടിക്കാഴ്ച്ച നാളെ വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍

വാഷിംഗ്ടണ്‍: ന്യൂയോര്‍ക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാന്‍ മംദാനിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാളെ കൂടിക്കാഴ്ച്ച നടത്തും. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ മംദാനിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്നു പ്രസിഡന്റ് ട്രംപ് തന്നെയാണ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കിയത്.

മേയര്‍ തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ മംദാനിയെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു ട്രംപ്. മംദാനി കമ്യൂണിസ്റ്റാണെന്നും വിജയിച്ചാല്‍ ന്യൂയോര്‍ക്ക് നഗരത്തിന്റെ സാമ്പത്തീക ദുരന്തമാകുമെന്നുമുള്‍പ്പെടെയുള്ള പരാമര്‍ശങ്ങളും നടത്തിയിരുന്നു. എന്നാല്‍ വിജയിച്ചതിനു പിന്നാലെ ട്രംപ് നിലപാട് മയപ്പെടുത്തി. സൊഹ്റാന്‍ മംദാനി കൂടിക്കാഴ്ചയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെന്നും വെള്ളിയാഴ്ച ഓവല്‍ ഓഫീസില്‍ ഈ കൂടിക്കാഴ്ച നടത്താന്‍ സമ്മതിച്ചതായും കൂടുതല്‍ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ ട്രംപ് പറഞ്ഞു.

തെരഞ്ഞെടുപ്പ് വേളയില്‍ ട്രംപ് മംദാനിയെ ‘കമ്യൂണിസ്റ്റ് ഭ്രാന്തന്‍’ എന്ന് വിശേഷിപ്പിച്ചിരുന്നു. ട്രംപിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് മംദാനിയുടെ സ്ഥാനാര്‍ഥിത്വം ഏറെ ചര്‍ച്ചയുമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ന്യൂയോര്‍ക്ക് നിവാസികളുടെ കാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പ്രസിഡന്റുമായി സംസാരിക്കാന്‍ താല്പര്യമുണ്ടെന്ന് മാംദാനി പറഞ്ഞു. വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്ക് സിറ്റിയിലെ ചെലവ് കുറയ്ക്കുന്നതിനെക്കുറിച്ച് സംസാരിക്കാനാണ് മംദാനി സന്നദ്ധത അറിയിച്ചത്.മംദാനിയെ കാണുമെന്ന് ട്രംപും അറിയിച്ചതോടെ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുങ്ങുകയാണ്.

Trump To Meet Mamdani Tomorrow ‘Communist New York Mayor Asked For tI

Share Email
Top