വാഷിംഗടണ്‍: രാജ്യാന്തര നയതന്ത്ര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി വൈറ്റ് ഹൗസിലെത്തിയ സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അശാറയോട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചോദിച്ച ചോദ്യം അല്പം കടന്നുപോയോ? സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത് ഇക്കാര്യമാണ്.
വൈറ്റ് ഹൗസില്‍ ചര്‍ച്ചയ്ക്കിടെ ട്രംപ് സിറിയന്‍ പ്രസിഡന്റിനോട് താങ്കള്‍ക്ക് എത്ര ഭാര്യമാരുണ്ടെന്ന ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ട്രംപിനെ സംശിയിക്കേണ്ട കേട്ടോ. സിറിയന്‍ പ്രസിഡന്റിന് പെര്‍ഫ്യൂം നല്കുന്ന വേളയിലാണ് എത്രഭാര്യമാരുണ്ടെന്ന ചോദ്യം ചോദിച്ചത്.
പെര്‍ഫ്യൂം നല്കിക്കൊണ്ട് ഇത് മികച്ച സുഗന്ധമുള്ളതാണെന്നും ഇതില്‍ ഒരെണ്ണം നിങ്ങള്‍ക്കും മറ്റൊരെണ്ണം നിങ്ങളുടെ ഭാര്യയ്ക്കുമുള്ളതാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഈ സമയത്താണ് അശാറയ്ക്ക് എത്രപ ഭാര്യമാരുണ്ടെന്ന ചോദ്യവും ട്രംപ് ഉന്നയിച്ചത്. എനിക്ക് ഒരു ഭാര്യയേ ഉള്ളെന്ന മറുപടിയും അശാറ നല്കി. 80 വര്‍ഷത്തിനു ശേഷമാണ് ഒറു സിറിയന്‍ ഭരണാധികാരി വൈറ്റ് ഹൗസ് സന്ദര്‍ശനത്തിനായി എത്തുന്നത്.
Trump wants to know how many wives the Syrian president has!












