ലണ്ടന്‍: ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ സൈനീക സംവിധാനമായ ബ്രിട്ടണ്‍ സൈന്യത്തിലെ മൂന്നില്‍ രണ്ടു സ്ത്രീകളും കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ ഏതെങ്കിലും തരത്തിലുള്ള ലൈംഗീകാതിക്രമം നേരിടേണ്ടി വന്നതായി റിപ്പോര്‍ട്ട്. സൈനീകര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഈ വെളിപ്പെടുത്തല്‍. എന്നാല്‍ ഈ കണ്ടെത്തലിനെ പ്രതിരോധ മന്ത്രാലയം തള്ളി.
സേനയിലെ സ്ഥിരം ജോലിക്കാരായ സ്ത്രീകളില്‍ 67 ശതമാനം പേരും കഴിഞ്ഞ വര്‍ഷം ലൈംഗികച്ചുവയുള്ള പെരുമാറ്റങ്ങള്‍ നേരിട്ടതായി സര്‍വേ പറയുന്നു. ലൈംഗീക ചുവയോടെയുള്ള തമാശകള്‍, ചിത്രങ്ങള്‍, ശരീരിക പരാമര്‍ശങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു.
ലൈംഗിക ആസക്തിയോടെയുള്ള തുറിച്ചുനോട്ടം നടത്തിയതായി 42 ശതമാനം വനിതാ സ്ഥിരം സേനാംഗങ്ങള്‍ വെളിപ്പെടുത്തുന്നു. ശരീരത്തില്‍ മോശം സ്പര്‍ശനം അനുഭവപ്പെട്ടതായി മൂന്നിലൊന്ന് പേര്‍ ആരോപിച്ചു. സ്ത്രീകളില്‍ എട്ടു ശതമാനം പേര്‍ സമ്മതമില്ലാത്ത ലൈംഗിക പ്രവര്‍ത്തികള്‍ക്ക് വിധേയരാകേണ്ടി വന്നു.
സര്‍വേ റിപ്പോര്‍ട്ടിനു പിന്നാലെ സര്‍ക്കാര്‍ നടപടികളിലേക്ക് കടന്നതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ സര്‍വേ ഫലം അസ്വീകാര്യമാണെന്ന് പ്രതിരോധ മന്ത്രി ലൂയിസ് സാന്‍ഡര്‍ ജോണ്‍സ് പറഞ്ഞു.
Two-thirds of military women experienced sexualised behaviour, survey says












