swayamvara
pulimoottil

സമാനമായ തിരിച്ചടി നേരിട്ട് യുഡിഎഫും എല്‍ഡിഎഫും; തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിന്മാറി

സമാനമായ തിരിച്ചടി നേരിട്ട് യുഡിഎഫും എല്‍ഡിഎഫും; തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിന്മാറി

തിരുവനന്തപുരം: കോഴിക്കോട് കോര്‍പ്പറേഷന്‍ സ്ഥാനാര്‍ത്ഥിയുടെ പോലെ സമാന അവസ്ഥ തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കും. കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് മത്സരിക്കാനൊരുങ്ങിയ മലയാള സിനിമാ സംവിധായകന്‍ വി.എം വിനുവിന് ലഭിച്ച അതേ തിരിച്ചടിയാണ് എല്‍ഡിഎഫിനും നേരിടേണ്ടി വന്നത്.

തിരുവനന്തപുരം കുറവന്‍കോണം ഡിവിഷനില്‍ മത്സരിക്കാനൊരുങ്ങിയ അഡ്വ. കെ.സി സൗമ്യയുടെ പേര് വോട്ടര്‍ പട്ടികയിലില്ലെന്ന് കണ്ടെത്തിയതോടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറുകയായരുന്നു. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തത് ശ്രദ്ധയില്‍പ്പെട്ട സൗമ്യ പരാതി നല്‍കിയിരുന്നെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു.

വാര്‍ഡ് കണ്‍വെന്‍ഷന്‍ നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു പിന്മാറ്റം.

UDF and LDF face similar setback; LDF candidate withdraws in Thiruvananthapuram
Share Email
LATEST excelnclexrn
Top