ഖാലിസ്ഥാന്‍ വിഘടനവാദി നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഇടപെടലുകളെന്ന ആരോപണവുമായി ബ്രിട്ടീഷ് ചാര ഏജന്‍സിയുടെ റിപ്പോര്‍ട്ട്: അസംബന്ധമെന്ന് ഇന്ത്യ

ഖാലിസ്ഥാന്‍ വിഘടനവാദി നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഇടപെടലുകളെന്ന ആരോപണവുമായി ബ്രിട്ടീഷ് ചാര ഏജന്‍സിയുടെ റിപ്പോര്‍ട്ട്: അസംബന്ധമെന്ന് ഇന്ത്യ

ലണ്ടന്‍: കാനഡയിലേയും അമേരിക്കയിലേയും ഖാലിസ്ഥാന്‍ വിഘടന വാദികള്‍ക്കെതിരേയുള്ള നീക്കങ്ങളില്‍ ഇന്ത്യന്‍ ഇടപെടലുകള്‍ ഉണ്ടായതായി വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടുമായി ബ്രിട്ടീഷ് രഹ്യാന്വേഷണ ഏജന്‍സി. കാനഡയ്ക്ക് ബ്രിട്ടണ്‍ കൈമാറിയ രസഹ്യ വിവരത്തിലാണ് ഇക്കാര്യങ്ങളെന്നു വാര്‍ത്തകള്‍ പുറത്തു വന്നു.

കാനഡയിലെ ഖലിസ്ഥാന്‍ അനുകൂല നേതാവ് ഹാര്‍ദീപ് സിംഗ് നിജ്ജറിനെയും, ബ്രിട്ടനിലെ അവ്താര്‍ സിംഗ് ഖണ്ടയെയും അമേരിക്കയിലെ ഗുര്‍പത്വന്ത് സിംഗ് പന്നൂവിനെയും ലക്ഷ്യമിട്ട് ഇന്ത്യ പദ്ധതി ആസൂത്രണം ചെയ്തതായി സൂചനയുള്ള രഹസ്യവിവരങ്ങള്‍ ബ്രിട്ടീഷ് ചാര ഏജന്‍സിയായ ജിസിഎച്ച്ക്യു കനേഡിയന്‍ അധികാരികള്‍ക്ക് കൈമാറിയതായി ബ്ലൂംബെര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് അസംബന്ധമെന്നായിരുന്നു ഇന്ത്യയുടെ മറുപടി. അസംബന്ധവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളെന്നു ന്യൂഡല്‍ഹി പ്രതികരിച്ചു.

ചെല്‍ട്ടന്‍ഹാമില്‍ ആസ്ഥാനം ഉള്ള ബ്രിട്ടീഷ് ചാര ഏജന്‍സിയായ ജിസിഎച്ച്ക്യു ശേഖരിച്ച ടെലിഫോണ്‍ സംഭാഷണങ്ങളിലാണ് ഈ സൂചനകള്‍ ലഭിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ‘Inside the Deaths That Rocked India’s Relations With the West’ എന്ന പേരിലുള്ള ബ്ലൂംബര്‍ഗ് ഒര്‍ജിനല്‍ ഡോക്യുമെന്ററിയില്‍ ചില വ്യക്തികള്‍ ഈ കൊലപാതക പദ്ധതികളെ കുറിച്ച് സംസാരിക്കുന്നതും അവര്‍ ഇന്ത്യയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചവരായിരിക്കാമെന്നുംവിദഗ്ധര്‍ വിലയിരുത്തുന്നതായും പറയുന്നു.

2023 ജൂണില്‍ കാനഡയി നിജ്ജര്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. സംഭവം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന്, കാനഡന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഉപദേഷ്ടാക്കള്‍ പുതിയ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. അതിനിടെ കാനഡയ്ക്ക് ബ്രിട്ടണ്‍ വളരെ രഹസ്യമായ ചില വിവരങ്ങള്‍ ലഭ്യമാക്കിയതായി അറിയിച്ചു. ഈ ഫയല്‍ ഇലക്ട്രോണിക് സിസ്റ്റങ്ങളില്‍ സൂക്ഷിക്കരുതെന്നും മുന്‍കൂട്ടി അംഗീകരിച്ച കുറച്ച് ഉദ്യോഗസ്ഥര്‍ക്കു മാത്രമേ നല്കാന്‍ കഴിയൂ എന്നായിരുന്നു നിബന്ധന.

ജിസിഎച്ച്ക്യു കൈമാറിയ ഫയലില്‍ നിജ്ജര്‍, ഖണ്ട, പന്നൂ എന്നിവരെ ലക്ഷ്യമിട്ടുള്ള പദ്ധതികളെക്കുറിച്ചുള്ള സംഭാഷണങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. പിന്നീട്, ”നിജ്ജറിനെ വിജയകരമായി നീക്കംചെയ്തു” എന്ന മറ്റൊരു സംഭാഷണം കൂടി ബ്രിട്ടീഷ് ഇന്റലിജന്‍സിനു ലഭിച്ചതായും ഡോക്യുമെന്ററി പറയുന്നത്.

ഇന്ത്യന്‍ സര്‍ക്കാര്‍ ഇത്തരം ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളി. ”വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുടെ പ്രതീക്ഷയിലുള്ള കാനഡ സന്ദര്‍ശനം നിജ്ജര്‍ സംഭവത്തിന് പിന്നാലെ ഇന്ത്യ-കാനഡ ബന്ധം പുനര്‍സ്ഥാപിക്കാന്‍ ശ്രമിക്കുന്നതായിരിക്കും. അതേസമയം, കാനഡയിലെ ഖലിസ്ഥാന്‍ അനുകൂല സംഘടനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇന്ത്യ തുടര്‍ന്നും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

uk’sGCHQ shared intel with canada implicating delhi in nijjer,pannun murder plots:reports

Share Email
Top