ജനീവ: ലോകത്ത് 15 വയസിനു മുകളില്‍ പ്രായമുള്ള 263 ദശലക്ഷം സ്ത്രീകള്‍ ലൈംഗീകാതിക്രമത്തിന് ഇരയായതായി യൂണിസെഫ് റിപ്പോര്‍ട്ട്.പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കു എതിരായ അതിക്രമ ങ്ങള്‍ആഗോള പ്രതിസന്ധി യാണെന്ന് കാട്ടിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ആഗോള തലത്തില്‍ ഏകദേശം 840 ദശലക്ഷം സ്ത്രീകള്‍ അക്രമമോ ലൈംഗിക അതിക്രമമോ നേരിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടി ല്‍ വ്യക്തമാക്കുന്നു.
ഓരോ അതിക്രമവും തുടര്‍ന്നുണ്ടാകുന്ന ഭീതിപ്പെടുത്തുന്ന ഫലങ്ങളും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. 14 നും 17 നും ഇടയില്‍ പ്രായമുള്ള കൗമാരക്കാര്‍ക്കെതിരാണ് ലൈംഗികാതിക്രമങ്ങള്‍ കൂടുതലും സംഭവിക്കുന്നതെന്ന് പറയുന്ന സംഘടനാ റിപ്പോര്‍ട്ടില്‍, ലൈംഗിക അതിക്രമങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ ആവര്‍ത്തി ച്ചുള്ള പീഡനത്തിന് ഇരയാകാനുള്ള സാധ്യത കൂടുതലാണെന്നുള്ള പഠനവും ചൂണ്ടിക്കാണിക്കുന്നു.
ഐക്യരാഷ്ട്രസഭയുടെ മയക്കുമരുന്ന്, കുറ്റകൃത്യങ്ങള്‍ക്കായുള്ള ഓഫീസ് (UNODC) പുറത്തിറക്കിയ മറ്റൊരു റിപ്പോര്‍ട്ടില്‍ ലോകമെമ്പാടും ഓരോ പത്ത് മിനിറ്റിലും ഒരു സ്ത്രീയോ പെണ്‍കുട്ടിയോ കൊല്ലപ്പെടുന്നതായും വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം 83,000 പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു, അതില്‍ 60 ശതമാനം (50,000 സ്ത്രീകളും പെണ്‍കുട്ടികളും) അവരുടെ അടുത്ത പങ്കാളികളോ കുടുംബാംഗങ്ങളോ ആണ് കൊലപ്പെടുത്തിയത്.
UNICEF report says 263 million women over 15 years of age have been victims of sexual violence; 83,000 girls were killed last year













