ശബരിമല കട്ടിളപ്പാളിയിലെ സ്വർണ മോഷണത്തിലും ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ

ശബരിമല കട്ടിളപ്പാളിയിലെ സ്വർണ മോഷണത്തിലും ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ

പത്തനംതിട്ട: ശബരിമല സ്വർണ മോഷണവുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി. ശബരിമലയിലെ  കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് റാന്നി കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

ശബരിമല ദ്വാരപാലശിൽപ്പങ്ങളുടെ പാളി കടത്തിയ കേസിലായിരുന്നു ആദ്യം   അറസ്‌റ്റ് രേഖപ്പെടുത്തിയിരുന്നത്.  സ്വർണ കവർച്ചയുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള കൽപേഷ്, വാസുദേവൻ, ഗോവർദ്ധൻ, സ്മാർട് ക്രിയേഷൻ സിഇഓ പങ്കജ് ഭണ്ഡാരി എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇവരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. 

Unnikrishnan Potty arrested in Kattilapally gold theft case

Share Email
LATEST
More Articles
Top