ചിക്കാഗോ : മറ്റൊരു ക്രിസ്മസ് കാലം കൂടി ആഗതമാകുമ്പോള്‍, പുതിയൊരു ക്രിസ്മസ് കരോള്‍ ഗാനം ചിക്കാഗോയില്‍ നിന്നും പുറത്തിറങ്ങുന്നു. വോയിസ് ഓഫ് ആഡംസിന്റെ ബാനറില്‍ കെ വി ടിവിയുടെ സഹകരണത്തോടെ ജേക്കബ് മീഡിയ ഓഫ് ചിക്കാഗോയാണ് ഉണ്ണിയേശുവെ എന്ന ക്രിസ്മസ് കരോള്‍ ഗാനം നിര്‍മ്മിക്കുന്നത്. ചിക്കാഗോയിലെ മാധ്യമപ്രവര്‍ത്തകനും ഗാനശുശ്രൂഷാ മേഖലയില്‍ ചിരപരിചിതനുമായ അനില്‍ മറ്റത്തിക്കുന്നേല്‍ രചനയും സംഗീത സംവിധാനവും ചെയ്യുന്ന ഈ കരോള്‍ ഗാനം ആലപിച്ചിരിക്കുന്നത് പൂര്‍ണ്ണമായും ചിക്കാഗോയില്‍ നിന്ന് തന്നെയുള്ള ഗായകാരാണ്.
സിംഫണി മ്യൂസിക്ക് ചിക്കാഗോയുടെ ബാനറില്‍ സജി മാലിത്തുരുത്തേല്‍, ജോബി പണയപ്പറമ്പില്‍, മനീഷ് കൈമൂലയില്‍, ജീവന്‍ തോട്ടിക്കാട്ട്, ലിഡിയ സൈമണ്‍, അമ്മു തൊട്ടിച്ചിറ, ടെസ്സി തോട്ടിക്കാട്ട്, എലിസബത്ത് തോട്ടിക്കാട്ട് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിക്കാഗോ ബെന്‍ സ്റ്റുഡിയോയില്‍ ബെന്നി തോമസ് റിക്കോര്‍ഡിങ്ങ് നിര്‍വ്വഹിച്ച്, പ്രദീപ് ടോം ഓര്‍ക്കസ്ട്രഷന്‍ ചെയ്തിരിക്കുന്ന ഈ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം പകര്‍ത്തിയിരിക്കുന്നത് സജി പണയപറമ്പിലാണ്. വളരെയെളുപ്പം ഏവര്‍ക്കും ഏറ്റുപാടാന്‍ സാധിക്കത്തക്കവിധത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഈ ഗാനത്തില്‍ ഏതാനും കുട്ടികള്‍ക്കും പാടുവാന്‍ അവസരം നല്‍കിയിട്ടുണ്ട്.
പൂര്‍ണ്ണമായും ചിക്കാഗോയിലെ ഗായകര്‍ക്ക് അവസരം നല്‍കികൊണ്ട് ഇദംപ്രഥമമായാണ് ഒരു ഗാനം പുറത്തിറങ്ങുന്നത്. അനില്‍ മറ്റത്തിക്കുന്നേല്‍ രചനയും സംഗീതവും നിര്‍വ്വഹിച്ച് പിറവം വില്‍സണും അമ്മു തൊട്ടിച്ചിറയും ആലപിച്ച ‘അണയാം ദൈവജനമേ’ എന്ന ഗാനത്തിന്റെ വിജയത്തിന് ശേഷം വോയിസ് ഓഫ് ആഡം ഇന്റര്‍നാഷണല്‍ മ്യൂസിക്ക് പ്രൊഡക്ഷന്റെ ഭാഗമായി ചിക്കാഗോയില്‍ നിന്നും വീണ്ടും ഒരു ഹിറ്റ് ഗാനം കൂടിതയ്യാറാക്കുവാന്‍ ശക്തി പകര്‍ന്ന ദൈവത്തിന് നന്ദി പറയുന്നതായി വോയ്സ് ഓഫ് ആഡം കോര്‍ഡിനേറ്റര്‍ അജിത് ബേബി അറിയിച്ചു. ഈ ഉദ്യമത്തില്‍ സാമ്പത്തിക പിന്തുണയുമായി മുന്നോട്ട് വന്ന ബിനു & ജിഷ പൂത്തുറയില്‍, ബിനോയി & ജിജോ പൂത്തുറയില്‍, ജോണിക്കുട്ടി & ശാലോം പിള്ളവീട്ടില്‍, KVTV എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ഈ ഗാനം ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുമെന്നും ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു ക്രിസ്മസ് കരോള്‍ ഗാനമായി ഇത് മാറുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു. ചിക്കാഗോയില്‍ നിന്നും നിരവധി ഗാനങ്ങള്‍ കാലാകാലങ്ങളില്‍ പുറത്തിറങ്ങിയിട്ടുണ്ട് എങ്കിലും, ചിക്കാഗോയിലെ കലാകാരന്മാര്‍ക്ക് പൂര്‍ണ്ണമായും അവസരം നല്‍കികൊണ്ട് ഒരു ഗാനം പുറത്തിറക്കുവാന്‍ സാധിക്കുക എന്നത് ഏറെ അഭനന്ദനീയമായ കാര്യമാണ് എന്ന സിംഫണി മ്യൂസിക്ക് ചിക്കാഗോയ്ക്ക് നേതൃത്വം നല്‍കുന്ന സജി മാലിത്തുരുത്തേല്‍ അറിയിച്ചു. ഈ ഗാനത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുന്നതായും ഈ ഗാനത്തിന് പിന്തുണയും പ്രോത്സാഹനവും നല്‍കി അനുഗ്രഹിക്കണമെന്നും അദ്ദേഹം അറിയിച്ചു. നവംബര്‍ 15 ശനിയാഴ്ച്ച രാവിലെ പത്തുമണിക്കാണ് വോയിസ് ഓഫ് ആഡം യൂട്യൂബ് ചാനലില്‍ ഈ ഗാനം റിലീസ് ചെയ്യുന്നത്.
‘Unniyeshuve’, the latest Christmas carol song, is released in Chicago on Saturday, November 15th.













