ട്രംപ് ഭരണകൂടം പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശപ്രകാരം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത ആരോഗ്യ അവസ്ഥകളുള്ള വിദേശ പൗരന്മാർക്ക് യുഎസ് കുടിയേറ്റ വിസകളും ഗ്രീൻ കാർഡുകളും ലഭിക്കില്ല. ഈ നിർദ്ദേശം, സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ലോകമെമ്പാടുമുള്ള യുഎസ് എംബസികൾക്കും കോൺസുലാർ ഓഫിസുകൾക്കും അയച്ചു.
“ലക്ഷക്കണക്കിന് ഡോളറിന്റെ പരിചരണം” ആവശ്യമായി വരുന്ന ആരോഗ്യ അവസ്ഥകളുള്ളവർക്ക് വീസ കൊടുക്കരുത് എന്നാണ് നിർദേശം. ഹൃദയ സംബന്ധമായ അസുഖങ്ങൾ, ശ്വാസകോശ രോഗങ്ങൾ, കാൻസർ, പ്രമേഹം, ന്യൂറോളജിക്കൽ രോഗങ്ങൾ, മാനസിക രോഗങ്ങൾ എന്നിവ പട്ടികയിൽ ഉൾപ്പെടുന്നു, എന്നാൽ ഇവയിൽ മാത്രം ഒതുങ്ങുന്നില്ല. അമിതവണ്ണം പോലുള്ള അവസ്ഥകൾ പരിഗണിക്കാനും നിർദേശിച്ചിട്ടുണ്ട്., ഇത് ആസ്ത്മ, സ്ലീപ് അപ്നിയ, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ചെലവേറിയ സങ്കീർണതകൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അമിതവണ്ണക്കാരെ പട്ടികയിൽ പെടുത്തയിരിക്കുന്നത്.
ഈ രോഗങ്ങളുള്ള വ്യക്തികൾ യുണൈറ്റഡ് സ്റ്റേറ്റ്സിന് ഭാവിയിൽ സാമ്പത്തിക ബാധ്യതയായി മാറിയേക്കാമെന്നതിന്റെ സാധ്യതയുള്ള സൂചകങ്ങളായി വിലയിരുത്തപ്പെടുന്നു. വ്യാഴാഴ്ച വെളിപ്പെടുത്തിയ നയമാറ്റം, ഭരണകൂടത്തിന്റെ വിശാലമായ കുടിയേറ്റ നിയന്ത്രണത്തിലെ ഏറ്റവും ആക്രമണാത്മക നീക്കങ്ങളിലൊന്നാണ്.
US could now be denied visas and green cards based on pre-existing chronic health conditions










