സിറിയൻ പ്രസിഡന്റ് അഹ്മദ് അൽ ഷാറക്ക് മേലുള്ള ഉപരോധം യുഎസും യുകെയും പിൻവലിച്ചു

സിറിയൻ പ്രസിഡന്റ് അഹ്മദ് അൽ ഷാറക്ക് മേലുള്ള ഉപരോധം യുഎസും യുകെയും പിൻവലിച്ചു

അടുത്തയാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷാറയ്‌ക്കെതിരായ ഉപരോധം വെള്ളിയാഴ്ച അമേരിക്കയും ബ്രിട്ടനും പിൻവലിച്ചു, യൂറോപ്യൻ യൂണിയനും ഇത് പിന്തുടരുമെന്ന് അറിയിത്തുണ്ട്.

ഒരിക്കൽ ആഗോള ഭീകരരായി യുഎസ് പ്രഖ്യാപിച്ചിരുന്ന സിറിയൻ പ്രസിഡന്റ് അൽ ഷാറക്കും സിറിയൻ ആഭ്യന്തര മന്ത്രി അനസ് ഖത്താബിനും മേൽ ചുമത്തിയിരുന്ന ഉപരോധം പിൻവലിച്ചതായി യുഎസ് അറിയിച്ചു.

യുഎൻ രക്ഷാസമിതി വ്യാഴാഴ്‌ച ഇരുവരുടെയും ഉപരോധം പിൻവലിച്ചിരുന്നു. ഉപരോധം പിൻവലിക്കാനുള്ള പ്രമേയത്തെ 14 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ ചൈന വിട്ടുനിന്നു.

നവംബർ 10 ന് വൈറ്റ്‌ഹൗസിൽ നടക്കുന്ന കൂടിക്കാഴ്‌ചയിൽ ഐഎസിനെതിരെ പോരാടുന്ന യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിൽ സിറിയയും ചേരുന്ന കരാറിൽ അഹ്മദ് അൽ ഷാറാ ഒപ്പുവയ്‌ക്കും.

മേയിൽ നടത്തിയ നാലുദിവസത്തെ പശ്ചിമേഷ്യ സന്ദർശനത്തിനിടെ അഹ്മദ് അൽ ഷാറയുമായി ട്രംപ് കൂടിക്കാഴ്‌ച നടത്തിയിരുന്നു. ജിസിസി നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയ്ക്കിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഇടപെടലിനെ തുടർന്ന് സിറിയയ്‌ക്കെതിരെയുള്ള ഉപരോധങ്ങൾ നീക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയായിരുന്നു ട്രംപിന്റെ കൂടിക്കാഴ്ച. 25 വർഷത്തിനു ശേഷമാണ് ഇരുരാജ്യങ്ങളുടെയും തലവന്മാർ തമ്മിൽ കൂടിക്കാഴ്ച നടന്നത്.

US lifts sanctions on Syrian President Ahmed al-Sharaa

Share Email
LATEST
Top