വാഷിംഗ്ടൺ: ഇന്ത്യ സന്ദർശിക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം സൂചിപ്പിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചർച്ചകൾക്ക് വളരെയധികം പുരോഗതി ഉണ്ടെന്നു താൻ അടുത്ത വർഷം ആ നാട് സന്ദർശിക്കാൻ സാധ്യതയു ണ്ടെന്നും ട്രംപ് കൂട്ടിച്ചേർന്നു.
ഇന്ത്യയും അമേരിക്കയു തമ്മിലുള്ള വ്യാപാര കരാർ ഒപ്പിടൽ നീണ്ടുപോകവെ ഉള്ള ട്രംപിന്റെ ഈ പ്രതികരണം ഏറെ ശ്രദ്ധേയമാണ് നരേന്ദ്ര മോദിയെ പ്രശംസിച്ച ട്രംപ്, മോദി ഒരു മഹാനായ മനുഷ്യനാണെന്നും ഒരു സുഹൃത്ത് ആണെന്നും വിശേഷിപ്പിച്ചു.
മോദി റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഏതാണ്ട് നിർത്തി. അദ്ദേഹം ഒരു സുഹൃത്താണ്, ഞങ്ങൾ സംസാരിക്കു ന്നുണ്ട്. എനിക്ക് അവിടെ പോകണമെന്നുണ്ട്. അദ്ദേഹവും അത് ആഗ്രഹിക്കുന്നു. അത് നമുക്ക് മനസ്സിലാകും, ഞാൻ പോകുമെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു വ്യാപാരകരാർ ഉടൻ ഒപ്പുവെക്കാൻ ശ്രമിക്കുകയാണ്. ഈ കരാറിലൂടെ ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം 2030 ഓടെ 500 ബില്യൺ ഡോളറായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഈ കരാറിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ട്രംപ് പറഞ്ഞു
US President Trump hints at visit to India













