ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സ്‌ഫോടനത്തിനു മുമ്പ് ചാവേര്‍ ഡോ. ഉമര്‍ നബി ടെലഗ്രാമില്‍ അയച്ച വീഡിയോ പുറത്ത്. ചാവേര്‍ ആക്രമണങ്ങളെ ന്യായീകരിക്കുന്ന രീതിയിലുള്ള വീഡിയോ ആണ് ഉമര്‍ പുറത്തുവിട്ടത്.
ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജിലെ ഡോക്ടറായിരുന്ന ഉമര്‍ നബി കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ചാവേറായിരുന്നുവെന്നു എന്‍ഐഎ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ചാവേര്‍ ബോംബാക്രമണം എന്നത് യഥാര്‍ത്ഥത്തില്‍ ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനമാണെന്ന് ഉമര്‍ വീഡിയോയില്‍ പറയുന്നത്.
ഒരു വ്യക്തി ഒരു പ്രത്യേക സ്ഥലത്തും സമയത്തും മരിക്കുമെന്ന് നിശ്ചയിക്കുന്ന ഒന്നാണ് ‘രക്തസാക്ഷിത്വ’ ഓപ്പറേഷന്‍ എന്നും ഉമര്‍ കൂട്ടിച്ചേര്‍ക്കുന്നു.മരണത്തെ ഭയപ്പെടരുത് എന്നും ഉമര്‍ നബി പറയുന്നു. ആര്‍ക്കും എപ്പോള്‍ അല്ലെങ്കില്‍ എവിടെ മരിക്കുമെന്ന് കൃത്യമായി പ്രവചിക്കാന്‍ കഴിയില്ല. അത് വിധി അനുസരിച്ച് സംഭവിക്കുന്നു എന്നാണ്വി ശ്വസി ക്കപ്പെടുന്നത്.
എന്നാല്‍ രക്തസാക്ഷിത്വം വരിക്കല്‍ സാധാരണ മരണത്തില്‍ നിന്നും വേറിട്ടുള്ള പ്രവൃത്തിയാണെന്നും ഉമര്‍ നബി കൂട്ടിച്ചേര്‍ക്കുന്നു.
Video of Delhi suicide bomber Umar released, referring to suicide attack as martyrdom











