ഏത്യോപ്യയിൽ അഗ്നിപർവ്വത  സ്ഫോടനം: ആകാശത്ത് പൊടിപടലം നിറഞ്ഞതോടെ ഇന്ത്യയിൽ നിന്നുൾപ്പെടെ വ്യോമ ഗതാഗതം തടസ്സപ്പെട്ടു 

ഏത്യോപ്യയിൽ അഗ്നിപർവ്വത  സ്ഫോടനം: ആകാശത്ത് പൊടിപടലം നിറഞ്ഞതോടെ ഇന്ത്യയിൽ നിന്നുൾപ്പെടെ വ്യോമ ഗതാഗതം തടസ്സപ്പെട്ടു 

ന്യൂഡൽഹി: ഏത്യോപ്യയിൽ അഗ്നിപർവ്വത സ്ഫോടനത്തെതുടർന്ന് ആകാശത്ത് പൊടി പടലം നിറഞ്ഞതോടെ വ്യോമ ഗതാഗതം തടസ്സപ്പെട്ടു. ഏത്യോപ്യയിലെ ഹയ‌ലി ഗുബ്ബി അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്.

12,000 വർഷത്തോളം പഴക്കമുള്ള ഹെയ്ലി ഗബ്ബി അഗ്നിപർവതമാണ് പൊട്ടിയത്. ജനവാസം ഇല്ലാത്ത മേഖല ആയതിനാൽ ആൾ നാശമില്ല. അഗ്നിപർവതത്തിന്‍റെ കരിയും പുകയും കിലോമീറ്ററുകൾ ഉയരത്തിലും ദൂരത്തിലും പരന്നതോടെ വ്യോമഗതാഗതത്തെ ബാധിച്ചു. കൊച്ചിയിലേക്കടക്കമുള്ള വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

ഇതിൽ നിന്നുള്ള   ചാരവും പൊടി പടലങ്ങളും ഇന്ത്യൻ ആകാശ മേഖലയിൽ വരെ വന്നെത്തി. ഉത്തരേന്ത്യൻ സംസ്ഥാന ങ്ങളുടെ ആകാശ വിതാനത്തിലാണ് പൊടി പടലം എത്തിയത്. ഇതോടെയാണ്   വ്യോമ ഗതാഗതത്തിന് ആശങ്ക സൃഷ്ടിക്കുന്നു.  രാജസ്ഥാനു മുകളിൽ രാത്രിയോ  ചാരമേഘങ്ങൾ എത്തി.

25,000 മുതൽ 45,000 അടി ഉയരത്തിലാണ് ചാരം പടർന്നത് ഇത്. ഹരിയാന, ഡൽഹി, യുപി, പഞ്ചാബ് എന്നിവിടങ്ങളിലേക്കും വ്യാപിച്ചേക്കാമെന്ന് മുന്നറിയിപ്പ്.  മണിക്കൂറിൽ 120 മുതൽ 130 കിലോ മീറ്റർ വേഗത്തിലാണ് ചാരമേഘം നീങ്ങുന്നത്. ചാരം വ്യാപിച്ചതോടെ  കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് സർവീസ് നടത്തിയ  ഇൻഡിഗോ വിമാനം അഹമ്മദാബാദി ലേക്ക് വഴിതിരിച്ചുവിട്ടു.

ഇന്നലെ  ജിദ്ദയിൽ നിന്ന് കൊച്ചിയിലെ ത്തേണ്ട ആകാശ എയർ വിമാനം,  ഇൻഡിഗോയുടെ ദുബായ് കൊച്ചി വിമാനം എന്നിവ റദ്ദാക്കി.ഗൾഫ് രാജ്യങ്ങൾക്ക് മുകളിലൂടെ ചാരം പടർന്നാണ് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ എത്തിയത് വ്യോമ ഗതാഗതം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു

Volcanic eruption in Ethiopia: Air traffic, including from India, disrupted as dust fills the sky

Share Email
Top