വോട്ട് ചോരി: രാഹുല്‍ രേഖാമൂലം പരാതി നല്കണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്

വോട്ട് ചോരി: രാഹുല്‍ രേഖാമൂലം പരാതി നല്കണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്

ന്യൂഡല്‍ഹി: വോട്ട് ചോരിയില്‍ പുതിയ വെളിപ്പെടുത്തലുമായി രാഹുല്‍ ഗാന്ധി പത്രസമ്മേളനം നടത്തിയതിനു പിന്നാലെ ഹരിയാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ രേഖാമൂലം പരാതി നല്കണമെന്നാവശ്യപ്പെട്ട് കത്ത് നല്കി.

രാഹുലിന്റെ പത്രസമ്മേളനത്തില്‍ പരാമര്‍ശിച്ച സ്വീറ്റിയെന്ന യുവതിയുടെ പേരിനൊപ്പം ബ്രസീലിയന്‍ മോഡലിന്റെ ചിത്രം വന്നതെങ്ങനെ എന്നറിയില്ലെന്നും സ്വീറ്റിയെന്ന യുവതി തന്നെ ഇംഗ്ലീഷ് മാധ്യമത്തോട് പ്രതികരിച്ചു. ഹരിയാനയില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ വന്‍ ഗൂഢാലോചന നടന്നതായും ഒരു യുവതി 22 തവണ 10 ബൂത്തുകളിലായി വോട്ട് ചെയ്തുവെന്നും സീമ, സ്വീറ്റി, സരസ്വതി എന്നീ പേരുകളിലാണ് വോട്ട് ചെയ്തതെന്നും രാഹുല്‍ ഗാന്ധി ഇന്നലെ ആരോപണം ഉയര്‍ത്തിയിരുന്നു. രേഖകള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടായിരുന്നു രാഹുല്‍ ഇക്കാര്യം അവതരിപ്പിച്ചത്.

എട്ടു സീറ്റുകളില്‍ 22 മുതല്‍ നാലായിരം വരെ വോട്ടുകളുടെ വ്യത്യാസത്തിലാണ് തോറ്റതെന്നും രാഹുല്‍ പറഞ്ഞു. 25 ലക്ഷം കള്ള വോട്ടുകള്‍ നടന്നു.അഞ്ചു ലക്ഷത്തിലധികം ഡ്യൂപ്ലിക്കേറ്റ് വോട്ടുകള്‍ ഉണ്ടായിരുന്നു. 93174 തെറ്റായ വിലാസങ്ങളും 19 ലക്ഷത്തില്‍ അധികം ബള്‍ക്ക് വോട്ടുകളുമായിരുന്നു.

എട്ടില്‍ ഒന്ന് വോട്ടുകള്‍ ഹരിയാനയില്‍ വ്യാജമാണ്. ഇതുകൊണ്ട് 22000 വോട്ടിന് കോണ്‍ഗ്രസ് തോറ്റുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇതിനു പിന്നാലെ ഈ വിഷയം വ്യാപക ചര്‍ച്ചയായി

Vote rigging: Election Commission demands Rahul to file a written complaint

Share Email
LATEST
More Articles
Top