ന്യൂയോര്‍ക്ക്: അമേരിക്കയുടെ പെരുമ വിളിച്ചോതുന്ന യന്യൂയോര്‍ക്ക് സിറ്റിയുടെ നായകന്‍ ആരെന്നു ഇന്നറിയാം. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ഫലം ഇന്ന് പുറത്തുവരുമ്പോള്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയും ഇന്ത്യന്‍ വംശജനുമായ സൊഹ്‌റാന്‍ മംദാനിക്കാണ് കൂടുതല്‍ സാധ്യത. മംദാനിയ്ക്ക് പുറമെ സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ , റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ കര്‍ട്ടിസ് സ്ലിവ എന്നിവരാണ് മത്സരരംഗത്തുള്ളത്.
വാടക കുറയ്ക്കാനും ജീവിതച്ചെലവ് താഴ്ത്താനുമുള്ള പദ്ധതികളാണ് മംദാനി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശക്തമായി മുന്നോട്ടുവെച്ചത്. 34 കാരനായ മംദാനിക്ക് പ്രചാരണത്തില്‍ ഉള്‍പ്പെടെ മുന്‍തൂക്കം ലഭിച്ചിരുന്നു.
മുന്‍കൂട്ടി വോട്ടു ചെയ്യാനുള്ള അവസരം ഒക്ടോബര്‍ 25ന് ആരംഭിച്ച് കഴിഞ്ഞ ഞായറാഴ്ച്ച അവസാനിച്ചിരുന്നു. നേരിട്ടുള്ള വോട്ടിംഗ് ഇന്ന് രാവിലെ ആറു മുതല്‍ രാത്രി ഒന്‍പതു വരെയാണ്. ഉഗാണ്ടന്‍ എഴുത്തുകാരനും ഇന്ത്യന്‍ വംശജനുമായ മഹ്മൂദ് മാംദാനിയുടെയും ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീരാ നായരുടെയും മകനാണ് സൊഹ്‌റാന്‍ മാംദാനി.
ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയില്‍ അദ്ദേഹം കുമോയെ അട്ടിമറിച്ച് ജൂണില്‍ വിജയിച്ചിരുന്നു.ന്യൂയോര്‍ക്കിലെ ജനങ്ങള്‍ക്ക് ചെലവ് കുറഞ്ഞ ജീവിതം ആണ് മംദാനി വാഗ്ദാനം ചെയ്യുന്നത്. ന്യൂയോര്‍ക്ക് നിവാസികള്‍ക്ക് ആവശ്യമായ ഭവനങ്ങള്‍ നിര്‍മിക്കാനും വാടക കുറയ്ക്കാനും ലഭ്യമായ എല്ലാ വിഭവങ്ങളും ഉപയോഗിക്കുമെന്നും മാംദാനി തെരഞ്ഞെടുപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
We know who will be the mayor of New York today: Indian-origin Sohran Mandani is a possibility













