പാറ്റ്‌ന: രാജ്യത്തെ യുവജനതയ്ക്ക് കംപ്യൂട്ടറും കായിക ഉപകരണങ്ങളും നല്കുന്നതിനെക്കുറിച്ച് എന്‍ഡിഎ ചര്‍ച്ച ചെയ്യുമ്പോള്‍ ആര്‍ജെഡി സംസാരിക്കുന്നത് പിസ്റ്റളുകളെക്കുറിച്ചാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബീഹാറിലെ സീതാമര്‍ഹിയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രധാമന്ത്രി.ഈ രാഷ്ട്രീയക്കാര്‍ക്ക് തങ്ങളുടെ സ്വന്തം മക്കളെ മുഖ്യമന്ത്രിമാരും മന്ത്രിമാരും എംപിമാരും എംഎല്‍എമാരുമാക്കാന്‍ ആഗ്രഹമുണ്ട്, എന്നാല്‍ അവര്‍ ബീഹാറികളെ ഗുണ്ടകളാക്കാനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആര്‍ജെഡി സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യത്തില്‍ തിരഞ്ഞെടുപ്പ് വേദിയില്‍ 10 വയസുകാരനായ കുട്ടി പിസ്റ്റളുകളെയും രംഗ്ദാരിയെയും കുറിച്ച് സംസാരിക്കുന്നത് കാണിക്കുന്ന ഒരു വൈറല്‍ വീഡിയോയെക്കുറിച്ചാണ് മോദി പരാമര്‍ശിച്ചത്.
While NDA is giving computers and sports equipment to youth, RJD is talking about giving pistols, says Modi













