വാഷിംഗ്ടണ്‍: എച്ച് വണ്‍ ബി വീസയില്‍ യുഎസിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കടന്നുവരുന്നത് സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്ത ഇടയ്ക്ക് സ്വീകരിച്ച നിലപാട് ഏറെ ചിന്തിച്ചെടുത്തതാണെന്നും ഇത് അമേരിക്കയുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായുള്ള നീക്കങ്ങളാണെന്നും വൈറ്റ് ഹൗസ്.
സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെയുള്ള വ്യവസായങ്ങളുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ അമേരിക്കയിലേക്ക് ഉള്ള കടന്നുവരവിനെ പ്രോത്സാഹിപ്പിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ചില കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നതോടെയാണ് വിശദീകരണവുമായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് രംഗത്തെത്തിയത്.
എച്ച് വണ്‍ ബി വീസ കാര്യത്തില്‍ പ്രസിഡന്റ് ട്രംപിന് വ്യക്തമായ കാഴ്ച്ചപ്പാടുണ്ട.് സാങ്കേതിക മേഖലയില്‍ ഉള്‍പ്പെടെ വിദേശത്തു നിന്നുള്ള തൊഴിലാളികള്‍ വരികയും അവരുടെ പരിശീലനം അമേരിക്കന്‍ ജനതയ്ക്ക് ലഭ്യമാകുകയും ചെയ്യുന്ന സാഹചര്യമാണ് ട്രംപ് ലക്ഷ്യമിടുന്നത്. വിദേശ കമ്പികളെക്കൊണ്ട് അമേരിക്കയില്‍ ട്രില്യണ്‍ കണക്കിന് ഡോളര്‍ നിക്ഷേപം നടത്താനും ട്രംപ് നടപടികള്‍ കൈക്കൊള്ളുന്നു. ഇവിടങ്ങളിലും വരും കാലങ്ങളില്‍ അമേരിക്കന്‍ ജനതയ്ക്ക് തൊഴില്‍ ലഭ്യമാക്കുന്ന സാഹചര്യമൊരുക്കുകയാണ് ട്രംപ് ലക്ഷ്യമിടുന്നത് ലീവിറ്റ് കൂട്ടിച്ചേര്‍ത്തു.
എച്ച് വണ്‍ ബി വീസ കാര്യത്തില്‍ ട്രംപിന്റെ പ്രഖ്യാപനത്തില്‍ ചിലര്‍ക്ക് തെറ്റിദ്ധാരണകള്‍ ഉണ്ടെന്നു പറഞ്ഞ ലീവിറ്റ് വിദേശ കമ്പനികള്‍ അമേരിക്കയില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ തൊഴിലിടങ്ങളില്‍ അമേരിക്കന്‍ ജനതയ്ക്ക് മുന്‍ഗണന നല്കണമെന്ന നിര്‍ദേശവും ട്രംപ് നല്കിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. എച്ച് വണ്‍ ബി വീസാ കാര്യത്തില്‍ ട്രംപ് അഭിപ്രായം പറഞ്ഞ് ദിവസങ്ങള്‍ക്കുളളിലാണ് വൈറ്റ് ഹൗസിന്റെ പുതിയ പ്രസ്താവന.
സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങളില്‍ അമേരിക്കന്‍ തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിനായി വിദേശത്ത് നിന്നുള്ള ‘ആയിരക്കണക്കിന് ആളുകളെ’ സ്വാഗതം ചെയ്യുമെന്നായിരുന്നു ട്രംപ് പറഞ്ഞത്.വാഷിംഗ്ടണില്‍ നടന്ന യുഎസ്-സൗദി നിക്ഷേപ ഫോറത്തില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ട്രംപ് ഇത്തരത്തില്‍ പറഞ്ഞത്. കമ്പ്യൂട്ടര്‍ ചിപ്പുകള്‍ ഉള്‍പ്പെടെ നിര്‍മിക്കാന്‍ വിദേശ തൊഴിലാളികള്‍ വരണമെന്നും നമ്മുടെ ആളുകളെ ചിപ്പു നിര്‍മാണം പഠിപ്പിക്കുമെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. എച്ച് വണ്‍ ബി വീസയുടെ 70 ശതമാനവും ഇന്ത്യക്കാരാണ്
White House Defends Trump’s H-1B Stance Calls It ‘Nuanced, Common-Sense’













