വാഷിംഗ്ടണ്‍: എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലിനെ പുറത്താക്കാന്‍ ട്രംപ് ഭരണകൂടത്തിനു നീക്കമുണ്ടെന്ന വാര്‍ത്തകള്‍ തള്ളി വൈറ്റ് ഹൗസ്. കാമുകിയുടെ സുരക്ഷയ്ക്കായി എഫ്ബിഐ സ്വാറ്റ് ടീമിനെ അയച്ചുവെന്നതുള്‍പ്പെടെയുള്ള വിവാദങ്ങള്‍ക്ക് പിന്നാലെയാണ്് ട്രംപ് കാഷ് പട്ടേലിനെ ഒഴിവാക്കാന്‍ പോകുന്നതായുള്ള മാധ്യമ വാര്‍ത്തകള്‍ പുറത്തു വന്നത്.
ഷട്ട്ഡൗണ്‍ സമയത്ത് കാമുകിയുടെ സംഗീത പരിപാടി കാണാന്‍ പോവുന്നതിന് സര്‍ക്കാര്‍ വിമാനം ഉപയോഗിച്ചവെന്നും കോടിക്കണക്കിനു രൂപയാണ് ഇതിലൂടെ നഷ്ടമായതെന്നുമുള്ള പരാതിയുമായി മുന്‍ എഫ്ബിഐ ഏജന്റ് കൈല്‍ സെറാഫിന്‍ പോഡ്കാസ്റ്റില്‍ ആരോപണം ഉന്നയിച്ചതോടെയായിരുന്നു ആദ്യ വിവാദം.
ഇതിനു പിന്നാലെ സ്വാറ്റ് ടീമിനെ അയച്ചുവെന്ന വാര്‍ത്തയും പുറത്തുവന്നതോടെ കാഷ് പട്ടേല്‍ കൂടുല്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുകയായിരുന്നു.
ഇതിനിടെ കാഷിനു പകരക്കാരനായി ആന്‍ഡ്രൂ ബെയ്ലിയെ നിയമിക്കുന്നതിനെക്കുറിച്ച് ട്രംപ് ആലോചിക്കുന്നതായി എംഎസ് നൗ കഴിഞ്ഞ ദിവസം വാര്‍ത്ത നല്കിയിരുന്നു. ഇതിനു പിന്നാലെയാണ് വൈറ്റ് ഹൗസ് തന്നെ പ്രതികരണവുമായി രംഗത്തു വന്നത്. കാഷ് പട്ടേലിനെ പുറത്താക്കുന്നു എന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നു വെറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് എക്സില്‍ പ്രതികരിച്ചു.
അപ്പോഴും കാഷ് പട്ടേലിന്റെ പല നടപടികളും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കാമുകിയെ സന്ദര്‍ശിക്കാനും പല സ്വകാര്യ യാത്രയ്ക്ക് ഉള്‍പ്പെടെ സര്‍ക്കാര്‍ ജറ്റ് ഉപയോഗിച്ചതുമെല്ലാം രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ഇവയെല്ലാമാണ് കാഷിനെ പുറത്താക്കാന്‍ സാധ്യതയെന്ന വാര്‍ത്തയ്ക്ക് അടിസ്ഥാനം.
White House denies reports of move to remove Kash Patel from FBI director post













