വാഷിംഗ്ടണ്‍: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കു മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ വലിയതോതിലുള്ള താരിഫ് കുറയ്ക്കുമെന്ന സൂചന നല്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയുമായി ന്യായമായുള്ള ഒരു വ്യാപാരകരാറില്‍ ഏര്‍പ്പെടാനുള്ള നടപടികൡലേക്ക അടുക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയുമായുളള വ്യാപാര ചര്‍ച്ചകളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
റഷ്യയില്‍ നിന്നുള്ള എണ്ണവാങ്ങലിനെ തുടര്‍ന്നാണ് ഇന്ത്യയ്ക്കുമേല്‍ വലിയതോതിലുള്ള നികുതി ഏര്‍പ്പെടുത്തിയതെന്നും എന്നാല്‍ ഇപ്പോള്‍ ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ അവസാനിപ്പിച്ചുവെന്നും ട്രംപ് അവകാശവാദമുന്നയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ സ്ഥീരീകരണമുണ്ടായിട്ടില്ല. റഷ്യയുമായുള്ള എണ്ണവാങ്ങല്‍ കുറച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയ താരിഫിലും മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്നാണ് ട്രംപിന്റെ ഭാഷ്യം.
കഴിഞ്ഞ ഓഗസ്റ്റിലാണ് അമേരിക്ക ഇന്ത്യയ്‌ക്കെതിരേ 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയത്. ഫാര്‍മസിക്യൂട്ടിക്കല്‍, വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകളിലെ കയറ്റുമതിയെ ഇത് ഏറെ ബാധിച്ചു. . ഇന്ത്യ റഷ്യയില്‍ നിന്നും വാങ്ങുന്ന എണ്ണയ്ക്ക് നല്കുന്ന പണമാണ് യുക്രെയിനെതിരേ യുദ്ധത്തിനായി റഷ്യ ഉപയോഗിക്കുന്നതെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. തുടര്‍ന്ന് ഇന്ത്യക്കെതിരേ ഉയര്‍ന്ന താരിഫ് ചുമത്തി. ഇതിനു പിന്നാലെ പലവട്ടം ഇന്ത്യയും അമേരിക്കയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവെങ്കിലും വ്യാപാരക്കരാറില്‍ തീരുമാനമായില്ല
Will bring tariffs down’: Trump says US getting a ‘fair deal’ with India













