ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്നു ട്രംപ്

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്നു ട്രംപ്

മയാമി: ഈ മാസം അവസാനം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്നും അമേരിക്കയെ പ്രതിനിധീകരിച്ച് അങ്ങോട്ട് താന്‍ പോകില്ലെന്നും മിയാമിയില്‍ നടന്ന ബിസിനസ് ഫോറത്തില്‍ ട്രംപ് വ്യക്തമാക്കി.

ഈ മാസം 22 ,23 തീയതികളിലാണ് ജി 20 ഉച്ചകോടി ജോഹന്നാസ് ബര്‍ഗില്‍ നടക്കുന്നത്. ദക്ഷിണാഫ്രിക്ക ഇനി ജി20 യില്‍ പോലും ഉണ്ടാവരുതെന്നാണ് തന്റെ നിലപാടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

2024 മുതല്‍ ദക്ഷിണാഫ്രിക്കയാണ് ജി20 അധ്യക്ഷസ്ഥാനം അലങ്കരിക്കുന്നത്. ആഫ്രിക്കന്‍ മണ്ണില്‍ ആദ്യമായാണ് ഉച്ചകോടി നടക്കുന്നത് ഇതാദ്യമായാണ്.
2022 ഡിസംബര്‍ മുതല്‍ 2023 നവംബര്‍ വരെ ഇന്ത്യയായിരുന്നു ജി 20 അധ്യക്ഷസ്ഥാനത്ത്. 2023 സെപ്റ്റംബറില്‍ ന്യൂഡല്‍ഹിയില്‍ 18-ാമത് ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതും ഇന്ത്യയായിരുന്നു.അന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയിരുന്നു.

അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, ദക്ഷിണ കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, ബ്രിട്ടണ്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ആഫ്രിക്കന്‍ യൂണിയനും ഉള്‍പ്പെടുന്നതാണ് ജി 20.

Will not attend G20 summit in South Africa later this month, says Trump

Share Email
Top