നോയിഡയില്‍ തലയും കൈപ്പത്തിയുമില്ലാതെ യുവതിയുടെ മൃതദേഹം കണ്ടെത്തി

നോയിഡയില്‍ തലയും കൈപ്പത്തിയുമില്ലാതെ യുവതിയുടെ മൃതദേഹം കണ്ടെത്തി

ന്യൂഡല്‍ഹി: നോയിഡയിലെ ആഡംബര മേഖലയില്‍ തലയും കൈപ്പത്തിയുമില്ലാത്ത നിലയില്‍ യുവതിയുടെ മൃതദേഹം നഗ്നമായ നിലയില്‍ കണ്ടെത്തി. ആഡംബര മേഖലയിലെ അഴുക്കുചാലിലാണ് മൃതദേഹം കണ്ടെത്തിയത്.

സ്ത്രീ ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. തലയും കൈപ്പത്തിയുമില്ലാതെ മൃതദേഹം ഇന്ന് രാവിലെ നോയിഡ സെക്ടര്‍ 108 ലെ അഴുക്കുചാലിലാണ് മൃതദേഹം പൊങ്ങിക്കിട ക്കുന്നതായി കണ്ടെത്തിയത്. സ്ത്രീയെ കൊലപ്പെടുത്തിയശേഷം മൃതദേഹം പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചതാകാമെന്നും പോലീസ് പറയുന്നു. സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു

Woman’s Headless, Naked Body Found Floating In Drain In Posh Noida Sector

Share Email
Top