ബിഹാറിൽ എൻഡിഎ നേട്ടത്തിനു പിന്നിൽ വനിതാ – യുവജന ക്ഷേമ പദ്ധതികൾ

ബിഹാറിൽ എൻഡിഎ നേട്ടത്തിനു പിന്നിൽ വനിതാ – യുവജന ക്ഷേമ  പദ്ധതികൾ

പട്ന: ബിഹാറിൽ എൻഡിഎ സഖ്യത്തിന്റെ വൻനേട്ടത്തിന് പിന്നിൽ നിതീഷ് കുമാറിന്റെ വനിതാ കേന്ദ്രീകൃതമായ ക്ഷേമപദ്ധതികളും യുവാക്കൾക്ക് പ്രധാനമന്ത്രി മോദിയിലുള്ള വിശ്വാസവും. വോട്ടെടുപ്പ് ദിവസം ബൂത്തുകളിൽ കണ്ട വനിതാ വോട്ടർമാരുടെ നീണ്ട നിര നീതീഷിന്‍റെ വൻ വിജയത്തിൽ നിർണായകമായി.

സംസ്ഥാനത്തുടനീളം സ്ത്രീകളെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള, രണ്ട് പതിറ്റാണ്ടോളം നീണ്ട പദ്ധതികളോടുള്ള വോട്ടർമാരുടെ പ്രതികരണമാണ് ഇതിലൂടെ വ്യക്തമായത്അതേസമയം, വനിതാ വോട്ടർമാരുമായി ഇതേ രീതിയിൽ ബന്ധം സ്ഥാപിക്കുന്നതിൽ മഹാസഖ്യം പരാജയപ്പെട്ടു. നിതീഷ് കുമാർ സർക്കാർ ഇതിനകം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ക്ഷേമപദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ തേജസ്വി യാദവിന്റെ ‘മായീ ബഹിൻ മാൻ യോജന’ ഒരു വിദൂര വാഗ്ദാനമെന്ന തോന്നലാണ് ഉളവാക്കിയത്. ജനുവരി 14 മുതൽ ഒരു വർഷത്തേക്ക് 30,000 രൂപ സ്ത്രീകളുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കുമെന്നായിരുന്നു വാഗ്ദാനം.

എന്നാൽ, മഹാസഖ്യത്തിന്റെ സാധ്യതകളെ ശരിക്കും തകിടംമറിച്ചത് എൻഡിഎ നടത്തിയ വലിയ പ്രഖ്യാപനമായിരുന്നു. ബിഹാറിലെ ഓരോ സ്ത്രീക്കും 10,000 രൂപ നേരിട്ട് അക്കൗണ്ടിലേക്ക് നൽകുമെന്നായിരുന്നു പ്രഖ്യാപനം. ഏകദേശം 25 ലക്ഷം സ്ത്രീകൾക്ക് പ്രയോജനം ലഭിച്ച ഈ പദ്ധതി ഏതാണ്ട് രണ്ട് കോടി വോട്ടർമാരെ സ്വാധീനിച്ചു. ഈ സംരംഭം ഏറ്റവുംവലിയ വഴിത്തിരിവായി. സ്ത്രീകൾക്ക്, പ്രത്യേകിച്ച് ഗ്രാമീണരായ, സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബങ്ങളിലുള്ളവർക്ക്, പെട്ടെന്നുള്ള സാമ്പത്തിക സഹായവും കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യവും നൽകി. ചെലവഴിക്കാവുന്ന വരുമാനം വർധിക്കുകയും ശാക്തീകരണബോധം വളർത്തുകയും ചെയ്യാൻ കഴിഞ്ഞതിലൂടെ ഈ പദ്ധതി വനിതാ വോട്ടർമാർക്കിടയിൽ വലിയ വിശ്വാസവും മതിപ്പും നേടി.

തിനുപുറമെ, സാമ്പത്തിക സഹായം, നൈപുണ്യ പരിശീലനം, വിഭവങ്ങൾ എന്നിവ നൽകി വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നൂതനമായ ‘ലഖ്പതി ദീദി’ പദ്ധതിയും ശ്രദ്ധേയമായിരുന്നു. വനിതാ ശാക്തീകരണത്തിന്റെ വക്താവെന്ന നിലയിലുള്ള നിതീഷ് കുമാറിന്റെ പ്രതിച്ഛായയും വിശ്വാസ്യതയും തിരഞ്ഞെടുപ്പ് ഫലത്തോടെ ഒരിക്കൽ കൂടി ഉറപ്പിക്കപ്പെട്ടു.

Share Email
Top