തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി രംഗത്ത്. യുവതി നേരിട്ടെത്തി മുഖ്യമന്ത്രിക്ക് പരാതി കൈമാറി. പരാതിയുടെ ഗൗരവം കണക്കിലെടുത്ത്, തുടർ നടപടികൾക്കായി പരാതി ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചു.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തെളിവുകൾ ഉൾപ്പെടെയാണ് യുവതി മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി സമർപ്പിച്ചത്. പരാതിക്കൊപ്പം വാട്ട്‌സപ്പ് ചാറ്റുകൾ, ഇരുവരും തമ്മിലുള്ള ഓഡിയോ സംഭാഷണങ്ങൾ എന്നിവ അടക്കമുള്ള നിർണ്ണായക തെളിവുകൾ കൈമാറിയതായാണ് വിവരം.സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നതിനും വിശദമായ അന്വേഷണത്തിനും വേണ്ടിയാണ് പരാതി ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഉടൻ തന്നെ പ്രാഥമിക അന്വേഷണം ആരംഭിക്കുമെന്നാണ് സൂചന.
ലൈംഗിക പീഡന പരാതി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകി; ക്രൈംബ്രാഞ്ച് അന്വേഷിക്കും
November 27, 2025 5:59 pm













