പട്യാല: പീഡനക്കേസിൽ പ്രതിയായതിനു പിന്നാലെ ഓസ്ട്രേലിയയിലേക്ക് കടന്ന പഞ്ചാബിൽ നിന്നുള്ള ആം ആദ്മി പാർട്ടി എംഎൽഎയുടെ വീഡിയോ പുറത്ത്. ഓൺലൈൻമാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് താൻ ഇപ്പോൾ ഓസ്ട്രേലിയയിൽ ആണെന്നു എം എൽ എ തന്നെ വ്യക്തമാക്കുന്നത്
പഞ്ചാബിലെ സനൗർ മണ്ഡലത്തിലെ എംഎൽഎ ഹർമിത് സിങ് പതൻമജ്രയാണ് താൻ ഇപ്പോൾ ഓസ്ട്രേലിയയിൽ ആണെന്നും ജാമ്യം കിട്ടാതെ ഇന്ത്യയിലേക്ക് ഇല്ലെന്നും പറയുന്നത്. പിടികൂടാനാകാതെ പഞ്ചാബ് പൊലീസ് തിരിയുന്ന തിനിടെ യാണ് ഹർമിത് സിങ് ഓസ്ട്രേലിയയിൽ നിന്ന് ഒരു ഓൺലൈൻ ചാനലിന് അഭിമുഖം നൽകിയത്.
കേസിൽ ജാമ്യം ലഭിക്കാതെ നാട്ടിലേയ്ക്ക് തിരിച്ചുവരില്ലെന്നും പഞ്ചാബി lജനതയ്ക്കായിസംസാരിക്കുന്നവരെനിശബ്ദമാക്കാനുള്ളഗുഢാലോചനയാണ് തനിക്കെതിരെയുള്ള കേസെന്നും എംഎൽഎ അഭിമുഖത്തിൽ പറഞ്ഞു.
ബലാത്സംഗം, വഞ്ചന, ഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തി സെപ്റ്റംബർ ഒന്നിനാണ് ഹർമിതിനെതിരെ പൊലീസ് കേസ റജിസ്‌റ്റർ ചെയ്തത്. വിവാഹബന്ധം വേർപ്പെടുത്തിയ ആളാണെന്ന് പറഞ്ഞ് ബന്ധം സ്‌ഥാപിച്ച് വർഷങ്ങളോളം സിർക്കാർപുർ സ്വദേശിയായ യുവതിയെ പീഡിപ്പിച്ചു എന്നതാണ് കേസ്. 2021ൽ ഇയാൾ യുവതിയെ വിവാഹം ചെയ്‌തിരുന്നു. എന്നാൽ പിന്നീടാണ് എംഎൽഎ വിവാഹിതനായിരുന്നെന്ന കാര്യം യുവതി തിരിച്ചറിഞ്ഞത്. ഇതിനു പിന്നാലെയാണ് പരാതി നൽകിയത്
ഹർമിത്ഹാജരാകാത്തതിനെ തുടർന്ന്പട്യാല കോടതി ഇയാൾക്കെ തിരെനടപടികൾ സ്വീകരിച്ചിട്ടുണ്ട്. കേസ് രജിസ്‌റ്റർ ചെയ്‌തതിനു പിന്നാലെ ബന്ധുവിന്റെ വീട്ടിൽഒളിവിൽ കഴിയുകയായിരുന്നു ഹർമിത്. പിന്നീട് ഓസ്ട്രേലിയയിലേക്ക് കടന്നു.
Won’t return home without bail: Video of AAP MLA who fled to Australia as accused in rape case goes viral












