കാർ കനാലിലേക്ക് മറിഞ്ഞ് യുവ ഡോക്ടർക്ക് ദാരുണാന്ത്യം

കാർ കനാലിലേക്ക് മറിഞ്ഞ് യുവ ഡോക്ടർക്ക് ദാരുണാന്ത്യം

കോട്ടയം: നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈക്കം തോട്ടുവക്കത്തുള്ള കനാലിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഒറ്റപ്പാലം സ്വദേശിയായ ഡോക്ടർ അമൽ സൂരജ് (33) ആണ് മരിച്ചത്. കൊട്ടാരക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കോസ്‌മെറ്റോളജി വിഭാഗം ഡോക്ടറാണ് ഇദ്ദേഹം. ഒറ്റപ്പാലം അനുഗ്രഹയിൽ ഡോ. സി.വി. ഷൺമുഖൻ, ടി.കെ. അനിത ദമ്പതികളുടെ മകനാണ് അമൽ സൂരജ്. അരുൺ നിർമൽ ആണ് സഹോദരൻ.

പുലർച്ചെ നടക്കാൻ പോയവരാണ് കാർ കനാലിൽ മറിഞ്ഞുകിടക്കുന്നത് ആദ്യമായി കണ്ടത്. അതോടെയാണ് അപകടവിവരം പുറത്തറിയുന്നത്. കാറിന്റെ ചക്രങ്ങൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ട വഴിയാത്രക്കാർ ഉടൻതന്നെ വിവരം പോലീസിൽ അറിയിച്ചു. തുടർന്ന് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കാറിനുള്ളിൽ ആളുണ്ടെന്ന് മനസ്സിലായത്. പിന്നാലെ അഗ്‌നിരക്ഷാ സേന ഡോക്ടർ അമലിനെ പുറത്തെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വേമ്പനാട്ട് കായലുമായി ബന്ധിപ്പിക്കുന്ന കെ.വി. കനാലിലാണ് അപകടം നടന്നത്. രാത്രിയിലാണ് കാർ തോട്ടുവക്കം കനാലിലേക്ക് മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. െ്രെഡവിങ്ങിനിടെ ഉറങ്ങിപ്പോയതിനാൽ ആണെന്ന് പ്രാഥമിക നിഗമനം. അപകടമുണ്ടായ ഭാഗത്ത് കനാലിന് കൈവരികളോ സംരക്ഷണ ഭിത്തിയോ ഇല്ലായിരുന്നുവെന്നും ഇതും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നും നാട്ടുകാർ ആരോപിക്കുന്നു.

അതേസമയം, ഒറ്റപ്പാലം കണിയാംപുറം സ്വദേശിയായ അമൽ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. സുഹൃത്തിനെ കാണാനായി കൊട്ടാരക്കരയിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു. കാറിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തതാണ് അപകടത്തിലേക്ക് നയിച്ചതെന്നും പോലീസ് സംശയിക്കുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Young doctor dies tragically after car falls into canal

Share Email
LATEST
More Articles
Top